Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വഡോദര: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ബലാത്സംഗം ചെയ്ത അയൽവാസിയായ 30 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.ശ്യാം ദത്ത് ജയ്‌സ്വാള്‍ എന്നയാളെയാണ് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. കുട്ടിയെ ശ്യാം ദത്തിനെ ഏൽപ്പിച്ച് അമ്മ ഭര്‍ത്തൃപിതാവുമായി പുറത്ത് ഫോണ്‍ ചെയ്യാന്‍ പോയ സമയത്താണ് ശ്യാം ദത്ത് പിഞ്ചു കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയത്.പുറത്തുപോയി തിരികെ വന്ന അമ്മ കുഞ്ഞിനെ രക്തം വാർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.അപ്പോഴേക്കും ശ്യാം ദത്ത് അവിടെ നിന്നും രക്ഷപ്പെട്ടു.കുഞ്ഞിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മാതാപിതാക്കൾ പോലീസിൽ പരാതി നല്കി.തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാൾ രണ്ടു വിവാഹം കഴിച്ചയാളാണ് .രണ്ടാം ഭാര്യ ഇയാളിൽ നിന്നും തെറ്റി അവരുടെ വീട്ടിലാണ് താമസം. കുഞ്ഞ് അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Leave a Reply