Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:38 am

Menu

Published on May 22, 2018 at 2:47 pm

ഒരു കിലോ മത്തി വൃത്തിയാക്കിയപ്പോൾ സ്വർണ മോതിരങ്ങൾക്ക് വെള്ളി നിറമായി..!!!

kerala-kottayam-local-news

ഒരു കിലോ മത്തി വൃത്തിയാക്കിയപ്പോയേക്കും കയ്യിൽ കിടന്നിരുന്ന സ്വർണ മോതിരം നിറം മാറി വെള്ളി മോതിരം പോലെ ആയാലോ..? സ്ത്രീകൾ പിന്നെ മീൻ വൃത്തിയാക്കുന്നത് പോയിട്ട് അടുക്കളയുടെ അടുത്തേക്കെ പോവില്ല.

എന്നാൽ ഇങ്ങനെ ഒരു സംഭവം നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ് സംഭവിച്ചത്. പൊങ്ങന്താനം കട്ടത്തറയിൽ കെ.എസ്.ജോസഫിന്റെ (അപ്പച്ചൻ) മകൾ ജെസിയുടെ മോതിരങ്ങളാണ് മീൻ വെട്ടിയതിനെ തുടർന്നു നിറം മാറ്റം സംഭവിച്ചത്. മീൻ കേടാകാതിരിക്കാൻ ചേർത്ത രാസ വസ്തുക്കളാണ് നിറമാറ്റത്തിന് കാരണമായതെന്നു സംശയിക്കുന്നു.

140 രൂപ കൊടുത്തു വാങ്ങിയ ഒരു കിലോ മത്തിയാണ് വില്ലനായത്. ഞായറാഴ്ച സ്ഥിരം മീനുമായി സ്കൂട്ടറിലെത്തുന്ന മത്സ്യ വ്യാപാരിയുടെ കയ്യിൽ നിന്നാണു ജോസഫ് മീൻ വാങ്ങിയത്. ഫ്രിഡ്ജിൽ വച്ചിരുന്ന മീൻ ഇന്നലെയാണു വെട്ടിയത്. മീൻ വെട്ടിയശേഷം കൈകൾ കഴുകിയപ്പോഴാണു വിവാഹ മോതിരവും മറ്റൊരു മോതിരവും നിറം മാറിയതു ശ്രദ്ധിച്ചത്.

അരപ്പവൻ തൂക്കം വരുന്ന വിവാഹ മോതിരത്തിന്റെയും രണ്ടു ഗ്രാം തൂക്കം വരുന്ന മോതിരത്തിന്റെയും നിറം പൂർണമായി വെള്ളി നിറമായി. ജോസഫ് പഞ്ചായത്തിലും ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിലും വിവരം അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News