Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 10:27 pm

Menu

Published on July 5, 2018 at 5:22 pm

ഇ-കൊമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഫിജികാർട്ട് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നു

phygicart-launch-in-india

തൃശ്ശൂർ : ഡയറക്ട് മാർകെറ്റിംഗും ഇ- കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ട്. കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉൽഘടനം അങ്കമാലി അഡ്‌ലെക്സ് കൺവെൻഷൻ സെന്ററിൽ ജൂലൈ 8 ന് ഉച്ചക്ക് രണ്ടുമണിക്ക് ബഹു: ഭക്ഷ്യ സിവിൽ സപ്പ്ലൈസ് വകുപ്പ് മന്ത്രി തിലോത്തമൻ നിർവഹിക്കും. ഫിജികാർറ്റിന്റെ ലോഗോ ലോഞ്ച് ബോളിവുഡ് താരം തമന്ന നിർവഹിക്കും. ഉൽഘടനത്തിനുശേഷം കലാപരിപാടികൾ അരങ്ങേറും. ചെമ്മണ്ണൂർ ഇന്റർനാഷൻ ജെവെല്ലേഴ്സിന്റെ സാരഥി ഡോ ബോബി ചെമ്മണ്ണൂരാണ് ഫിജികാർറ്റിന്റെ ചെയർമാൻ.

2016 ഒക്ടോബറില്‍ ദുബായിലാണ് ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിസിക്കല്‍ ആന്റ് ഡിജിറ്റല്‍ മാതൃക(ഫിജിടെല്‍)ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഉപഭോക്താവിന് നേരിട്ട് ഇടപെടല്‍ നടത്താന്‍ കഴിയുന്നില്ലയെന്നത് വലിയ ന്യൂനതയാണ്.

ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനുള്ളില്‍ തന്നെ സൗജന്യമായി പാര്‍ട്ണര്‍ സ്റ്റോറുകള്‍ ആരംഭിച്ചുകൊണ്ട് ആര്‍ക്കും ബിസിനസ് നടത്താനും ലാഭ വിഹിതം നേടാനും കഴിയുമെന്നതാണ് ഫിജികാര്‍ട്ട്.കോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിജികാര്‍ട്ട്.കോമിലെ ഉത്പന്നങ്ങള്‍ തന്നെയാണ് പാര്‍ട്ണര്‍ സ്‌റ്റോറുകളിലുമുണ്ടാകുക. മറ്റു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഫിജികാര്‍ട്ടിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്. യുഎഇയില്‍ ഇപ്പോള്‍ 20,000ത്തില്‍പരം പാര്‍ട്ണര്‍ സ്റ്റോറുകളുണ്ട്. ഒരാള്‍ക്ക് ഒരേ സമയം ഉപഭോകാതാവും ബിസിനസ് പാര്‍ട്ണറുമാകാന്‍ ഇതിലൂടെ കഴിയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകളായ ആമസോണ്‍, ഫഌപ് കാര്‍ട്ട് തുടങ്ങിയവയിലൊന്നും ഇത്തരം പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്ക് അവസരമില്ലെന്ന് ഇതിന്റെ സാരഥികള്‍ പറയുന്നു. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പഌറ്റ്‌ഫോമിന്റെ മൂല്യവും അതിന്റെ പ്രയോജനവുമാണ് ഉപഭോക്താക്കള്‍ കണക്കിലെടുക്കുക എന്ന വസ്തുത മനസിലാക്കിയാണ് ഫിജികാര്‍ട്ടിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്. .

www.phygicart.com എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഉല്‍പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവ് ഫിജികാര്‍ട്ടുമായി ബന്ധം ആരംഭിക്കുന്നത്. ഇതിനായി സൗജന്യ മൊബൈല്‍ ആപും ലഭ്യമാണ്. ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുത്താണ് ഫിജികാര്‍ട്ട്.കോമിലൂടെ വിപണനം ചെയ്യുന്നത്. മാര്‍ക്കറ്റിംഗില്‍ താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ പൂര്‍ണ്ണ വിവിരങ്ങളും ബാങ്ക് എക്കൗണ്ടും നല്കിക്കൊണ്ട് പാര്‍ട്ണര്‍ സ്റ്റോറുകള്‍ ആരംഭിക്കാം.

പാര്‍ട്ണര്‍ സ്‌റ്റോര്‍ വഴി ആരെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലാഭ വിഹിതം പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമക്ക് ലഭിക്കും. ഇതിനു പുറമെ തന്റെ സ്റ്റോര്‍ വഴി കൂടുതല്‍ ആളുകളെ ഫിജികാര്‍ട്ട്.കോം പാര്‍ട്ണര്‍മാരാക്കി മാറ്റാനും കഴിയും. ഇവരുടെ സ്റ്റോറുകള്‍ വഴി നടക്കുന്ന കച്ചവടത്തിനും മെയിന്‍ സ്‌റ്റോര്‍ ഉടമക്ക് നിശ്ചിത ലാഭ വിഹിതം ലഭിക്കും. എന്നാല്‍ സബ് പാര്‍ട്ണര്‍ സ്‌റ്റോര്‍ ഉടമകളുമായി മെയിന്‍ പാര്‍ട്ണര്‍ നിരന്തരമായി ബന്ധം പുലര്‍ത്തുകയും അതു വഴി സബ് പാര്‍ട്ണര്‍ക്ക് ബിസിനസ് ലഭിക്കുകയും ചെയ്താലെ അതിന്റെ ലാഭ വിഹിതം ലഭിക്കുകയുള്ളൂ.

ഇത് നിരീക്ഷിക്കുന്നതിനായി ഫിജികാര്‍ട്ട്.കോം പ്ലാറ്റ് ഫോമില്‍ തന്നെ പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കും. ഫിജികാര്‍ട്ട്.കോം മിന് ലഭിക്കുന്ന മൊത്തം ലാഭത്തിന്റെ 60 ശതമാനമാണ് പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമകള്‍ക്ക് വീതിച്ചു കൊടുക്കുക. ഓരോ പാട്ണര്‍ സ്റ്റോറുകള്‍ക്ക് ഫിജികാര്‍ട്ടിന്റെ പ്രത്യേക നമ്പര്‍ ഉണ്ടായിരിക്കും. പാര്‍ട്ണര്‍ സ്റ്റോറുകള്‍ ഫിജികാര്‍ട്ട് ലിങ്കിലൂടെ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

പാര്‍ട്ണര്‍‌സ്റ്റോറുകള്‍ അവര്‍ക്ക് ലഭിച്ച ലാഭവിഹിതത്തിന്റെ കണക്കും സബ് പാര്‍ട്ണര്‍മാര്‍ വഴി ലഭിച്ച ബിസിനസിന്റെ വിവരങ്ങളുമെല്ലാം അതാത് സമയം പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളും പ്ലാറ്റ്‌ഫോമിലുണ്ടാകും. വലിയ സാങ്കേതിക പരിജ്ഞാനമില്ലാതെ ആര്‍ക്കും വളരെയെളുപ്പത്തില്‍ ഇടപെടാവുന്ന രീതിയില്‍ ലളിതമാണ് ഫിജികാര്‍ട്ട്.കോമിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രതിമാസം ലക്ഷങ്ങള്‍ സമ്പാദിക്കുന്ന പാര്‍ട്ണര്‍ സ്റ്റോര്‍ ഉടമകള്‍ ഫിജികാര്‍ട്ട്.കോമിലുണ്ട്.

പാര്‍ട്ണര്‍ സ്‌റ്റോറുകള്‍ ആരംഭിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഇ-മെയില്‍ ഐഡി നല്‍കി രജിസ്റ്റര്‍ ചെയ്ത് പ്രവിലേജ് കസ്റ്റമര്‍ ആകാനും അവസരമുണ്ട്. ഓരോ തവണ സാധനങ്ങള്‍ വാങ്ങുമ്പോഴും ഇവര്‍ക്ക് ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കും. ഇതനുസരിച്ചു ലഭിക്കുന്ന പോയിന്റുകള്‍ അയാളുടെ അക്കൗണ്ടിലെത്തും. ഇവ റിഡീം ചെയ്ത് പിന്നീട് സാധനങ്ങള്‍ വാങ്ങുകയോ പാട്ണര്‍ സ്റ്റോറായി മാറുകയോ ചെയ്യാം. ഉപഭോക്താവ് മറ്റൊരാളെ ശുപാര്‍ശ ചെയ്യുമ്പോള്‍ പോലും അതിനുള്ള വരുമാനം ലഭ്യമാണ്.

ഏത് ബിസിനസിന്റെയും ഏറ്റവും വലിയ അടിത്തറ അതിന്റെ വിശ്വാസ്യതയാണ്. ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നതാണ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എറ്റവും വലിയ ന്യൂനത. അതുകൊണ്ട് തന്നെ വഞ്ചിക്കപ്പെടുമോയെന്നുള്ള സംശയം ഉപഭോക്താക്കളില്‍ എപ്പോഴും ആശങ്കയുണര്‍ത്തുന്നു. ഇതിന് എങ്ങനെ പരിഹാരം കാണുമെന്നുള്ളതിനെപ്പറ്റി വിശദമായി പഠനങ്ങള്‍ നടത്തിയപ്പോഴാണ് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ഡയറക്ട് മാര്‍ക്കറ്റിംഗിനെയും ഇ-കോമഴ്‌സിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം എന്ന ആശയും ഉദിച്ചതും അത് ഫിജികാര്‍ട്ട്.കോമിന്റെ പിറവിയിലെത്തിയതും-ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

സൗദി അറേബ്യ ഉള്‍പ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഇന്ത്യ, നേപ്പാള്‍, മലേഷ്യ, യു.എസ് എന്നിവിടങ്ങളിലേക്കും ഘട്ടം ഘട്ടമായാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഇന്ത്യയില്‍ ഉടന്‍ തന്നെ ഫിജികാര്‍ട്ട്.കോം ഔദ്യോഗികായി ഉദ്ഘാടനം ചെയ്യും. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ സാരഥി ഡോ.ബോബി ചെമ്മണൂരാണ് ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍

ഇതര ഓണ്‍ലൈന്‍ വിപണന സൈറ്റുകളെ അപേക്ഷിച്ച് വളരെ ചിട്ടയോടെയുള്ള മാപ്പിംഗ് ആണ് ഫിജി കാര്‍ട്ടിന്റേത്. അതിനാല്‍ ഓര്‍ഡര്‍ ചെയ്യുന്ന നിമിഷം മുതല്‍ ഉല്‍പന്നം കൈയിലെത്തുന്ന സമയത്തിനകം ശൃംഖലയിലുള്ള എല്ലാവര്‍ക്കും അതിന്റെ പ്രയോജനം കൃത്യമായി ലഭിച്ചിരിക്കും. ലഭിച്ച ബോണസ് തുകയും പാര്‍ട്ണര്‍ സ്റ്റോറുകളിലൂടെ ലഭിച്ച വരുമാനവും ഉപഭോക്താക്കള്‍ക്കു അവരവരുടെ അക്കൗണ്ടില്‍ അപ്പപ്പോള്‍ കാണാന്‍ കഴിയും. മികച്ച ഐ.ടി സംവിധാനമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റുള്ള സൈറ്റുകളെയപേക്ഷിച്ച് കൂടുതല്‍ ആത്മാര്‍ത്ഥമായ വ്യക്തിബന്ധം ഫിജികാര്‍ട്ടിന്റെ ശൃംഖലയിലുള്ളവര്‍ തമ്മില്‍ കാണപ്പെടുന്നുണ്ട്. പരാതികള്‍ക്കിട നല്‍കാത്തവിധം കണിശമായ പ്രവര്‍ത്തന സംവിധാനമാണ് ഇതിന്റെ അടിസ്ഥാനം. അഫിലിയേറ്റ് ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് ഇതര സമൂഹമാധ്യമങ്ങളിലൂടെയും സ്വയവും പാട്ണര്‍ സ്റ്റോറുകളുടെ ലിങ്കുകള്‍ നല്‍കിയും പ്രചാരണം സാധ്യമാണ് എന്ന സവിശേഷതയും ഉണ്ട്.

2010ല്‍ ഇന്ത്യയിലാണ് ഫിജികാര്‍ട്ടിന്റെ ആശയം രൂപം കൊണ്ടത്. ആദ്യമായാണ് ഓണ്‍ലൈന്‍ രംഗത്ത് ഡിജിറ്റലും ഫിസിക്കലുമായ ഇടപാടുകള്‍ ചേര്‍ന്ന കോമ്പിനേഷന്‍ നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ ബിസിനസിലെ സാധ്യതകള്‍ കണക്കിലെടുത്ത് തുടക്കം ദുബായ് വിപണിയിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്തു ലക്ഷം ഉപഭോക്താക്കള്‍ എന്ന ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ടിന്റെ മുന്നേറ്റം. ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ച് ഏതു മാര്‍ഗത്തിലും ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കാന്‍ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സര്‍ക്കാറിന്റെ ഡയറക്ട്് സെല്ലിംഗ് നിബന്ധനകള്‍ക്കു വിധേയമായാണ് ഫിജികാര്‍ട്ട്.കോം പ്രവര്‍ത്തിക്കുന്നത്.

ഫിജികാർട്ട് ചെയർമാനും ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ, ഫിജികാർട്ട് സി ഇ ഒ ഡോ. ജോളി ആന്റണി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ ജോയ്, വൈസ് പ്രസിഡന്റ് സജീവ് വി പി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News