Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 21, 2014 at 1:42 pm

സംസ്ഥാനത്ത് മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ആരംഭിച്ചു

kerala-medical-and-engineering-entrance-exam-today

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ആരംഭിച്ചു.എന്‍ജിനിയറിംഗ് പരീക്ഷകള്‍ ഇന്നും ചൊവ്വാഴ്ചയും രാവിലെ 10 മുതല്‍ 12.30 വരെയും മെഡിക്കല്‍ പ്രവേശന പരീക്ഷ 23ന് രാവിലെ 10 മുതല്‍ 12:30 വരെയും ഉച്ച കഴിഞ്ഞ് 2:30 മുതല്‍ 5 മണി വരെയുമായിരിക്കും. കേരളത്തിൽ 327 കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ടു കേന്ദ്രങ്ങളിലും മുംബൈ, റാഞ്ചി,ദുബായ് തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്.ആകെ 1,48,589 വിദ്യാര്‍ത്ഥികളാണ് പ്രവേശന പരീക്ഷ എഴുതുന്നത്.മെയ് 25 നു മുമ്പ് ഫലം പ്രസിദ്ധീകരിക്കുന്നതാണ്.

Loading...

Comments are closed.

More News