Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on April 24, 2014 at 11:52 am

കറുത്ത നിറക്കാരനായ ഭർത്താവിനെ ഭാര്യ തീ കൊളുത്തി കൊന്നു

woman-sets-dark-complexioned-husband-on-fire-in-madhya-pradesh

ഭിണ്ഡ്: ഭർത്താവ് കറുത്ത നിറക്കാരാനായതിനാലും ആഡംബര ജീവിതം നൽകാൻ കഴിവില്ലാത്തവനുമായതിനാൽ ഭാര്യ ഭർത്താവിനെ തീ കൊളുത്തി കൊന്നു. മദ്ധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയില്‍ മാധവ്ഗഞ്ജിലെ ചമേലി എന്ന യുവതിയാണ് ഭർത്താവായ ജഗ്‌രാം റാത്തോഡിനെ കൊലപ്പെടുത്തിയത്.കട്ടിലിൽ ഉറങ്ങിക്കിടന്ന ജഗ്‌രാമിനെ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.വീടിനകത്ത് തീ പടരുന്നത് കണ്ട അയൽവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ ജഗ്‌രാമിന്റെ ജീവന്‍ അപ്പോഴേക്കും നഷ്ട്ടപ്പെട്ടിരുന്നു. ചമേലിയ്ക്ക് എപ്പോഴും ആഡംബര ജീവിതത്തോട് പ്രിയമായിരുന്നെന്നും എന്നാല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജഗ്‌രാമിന് അത് ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജഗ്‌രാമിന്റെ സഹോദരി ഗിരിജ ദേവി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ചമേലിയെ അറസ്റ്റ് ചെയ്തു.ഇവർക്ക് രണ്ട് മക്കളുണ്ട്.

Loading...

Comments are closed.

More News