Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 7:52 pm

Menu

Published on May 7, 2014 at 5:16 pm

ഭാര്യയോടുള്ള ദേഷ്യത്തിന് യുവാവ് മകൻറെ തല വെട്ടി കൊലപ്പെടുത്തി

man-beheads-6-years-old-son-after-quarrel-with-wife

ഉദയ്പൂര്‍ :ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ദേഷ്യം തീർക്കാൻ മകൻറെ തല വെട്ടി കൊലപ്പെടുത്തി.ആറു വയസ്സുകാരൻ പ്രകാശാണ് കൊല്ലപ്പെട്ടത്.രാജസ്ഥാനിലെ ഉദയ്പൂരിനടുത്ത നയീ പ്രദേശത്ത് വെച്ച് ശനിയാഴ്ച്ചയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ 27 കാരനായ ചമന്‍ ഗമേതി എന്ന യുവാവിനെതിരെ കൊലപാതക കുറ്റത്തിന്പോലീസ് കേസെടുത്തു.ചമന്‍ ഗമേതി ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഭാര്യ സ്വന്തം വീട്ടിലേക്ക് പിണങ്ങി പോയി.രണ്ടു ദിവസത്തിനു ശേഷം ചമൻ ഭാര്യ വീട്ടിലെത്തി കൂടെ വരാൻ ഭാര്യയോട് ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ല.ഭാര്യയുടെ മാതാപിതാക്കളും ഇതിന് തയ്യാറായില്ല.പിന്നീട് മകളെ തൻറെ കൂടെ അയക്കാൻ ചമൻ ആവശ്യപ്പെട്ടു.എന്നാൽ അതിനും അവർ തയ്യാറാകാതിരുന്നതിനാൽ ഭാര്യയുടെ മാതാപിതാക്കളോടും വഴക്കിട്ട ശേഷം അവിടെ നിന്നും അയാൾ പോയി.പിന്നീട് ഇയാൾ മദ്യപിച്ച് തിരിച്ച് വീട്ടിലെത്തി.ഈ സമയം അമ്മാവനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന മകനെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവ ശേഷം മുങ്ങിയ ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ നടത്തി വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News