Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on May 12, 2014 at 12:47 pm

ദേശീയ അവാർഡ് ജേതാവായ നൃത്ത സംവിധായകൻ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിൽ

national-award-winner-dance-guru-syed-sallauddin-pasha-arrested-for-molestation

ന്യൂഡല്‍ഹി: പ്രശസ്ത നൃത്ത സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ഗുരു സെയ്ദ് സലാവുദ്ദീന്‍ പാഷയെ ലൈംഗീക പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.ഭാര്യയുടെ ഡാന്‍സ് സ്‌കൂളിലെ അദ്ധ്യാപികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു അറസ്റ്റ്.ഒരു സ്പോണ്‍സറെ കാണാനുള്ള യാത്രയിൽ പാഷ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചെന്നും നൃത്ത വിദ്യാലയത്തിലെ പെണ്‍കുട്ടികളോട് പാഷ മോശമായി പെരുമാറാറുണ്ടെന്നും യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പാഷയ്ക്കെതിരെ ഗാർഹിക പീഡനത്തിനും വധ ശ്രമത്തിനും ഭാര്യയും പരാതി നൽകിയിട്ടുണ്ട്. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവർക്കായി അമര്‍ ഡാന്‍സ് സെൻറർ എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയം പാഷ നടത്തുന്നുണ്ട്.

Loading...

Comments are closed.

More News