Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on May 13, 2014 at 4:20 pm

ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു ;79.39 ശതമാനം വിജയം

kerala-hse-results-2014-79-39-pass-for-plus-two

തിരുവനന്തപുരം: സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. 79.39 ശതമാനം പേർ ഇത്തവണ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിജയ ശതമാനം കുറവാണ് (2013 ൽ 81.34 ശതമാനമായിരുന്നു വിജയം).ഏറ്റവും കൂടുതല്‍ വിജയശതമാനം എറണാകുളം ജില്ലയിലും (84.39)ഏറ്റവും കുറവ് പത്തനം തിട്ട (71.73) ജില്ലയിലുമാണ്.

വി.എച്ച്.എസ്സ്.സി വിഭാഗത്തില്‍ 74.81 ശതമാനം പേരാണ് വിജയിച്ചത്. ഏറ്റവും കൂടുതല്‍ എ പ്ളസ് നേടിയത് പട്ടം സെന്‍റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ്( 91.67%). സർക്കാർ സ്കൂളുകളിൽ 78.77 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 82 ശതമാനവും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 69.75 ശതമാനവും പേരാണ് വിജയിച്ചത്.സംസ്ഥാനത്ത് 40 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്.സേ പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മേയ് 20 ആണെന്ന് മന്ത്രി അറിയിച്ചു.

Loading...

Comments are closed.

More News