Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:31 am

Menu

Published on May 22, 2014 at 2:45 pm

പഴയ മൊബൈലും കമ്പ്യൂട്ടറും ഇനി വലിച്ചെറിയേണ്ട ; അവയിൽ നിന്ന് ചിലപ്പോൾ സ്വർണം ലഭിച്ചേക്കും !

gold-in-old-cell-phones-computers

ദില്ലി: ഇനി മുതൽ പുതിയ മൊബൈൽ ഫോണ്‍ വാങ്ങുമ്പോൾ പഴയ ഫോണ്‍ ഉപേക്ഷിക്കേണ്ട.അവയിൽ നിന്ന് ചിലപ്പോൾ സ്വർണം ലഭിച്ചേക്കും.ഇത് പറയുന്നത് ജംഷഡ്പൂരിലെ ശാസ്ത്രഞനായ മനീഷ് കുമാര്‍ ആണ്. മൊബൈലിന്റെ സര്‍ക്യൂട്ട് ബോര്‍ഡിലും കമ്പ്യൂട്ടറിന്റെ മദര്‍ ബോര്‍ഡിലും സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നീ ലോഹങ്ങളുടെ അംശമുണ്ടെന്ന് മനീഷ് പറയുന്നു.മികച്ച ശബ്ദവും കണക്ടിവിറ്റിയും ഉണ്ടെങ്കില്‍ ആ ഫോണില്‍ സ്വര്‍ണ സാന്നിധ്യം കൂടുതല്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശരിയായ രീതിയില്‍ സംസ്കരിച്ചെടുത്താല്‍ ഒരു ടണ്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളില്‍ നിന്ന് ഏകദേശം 350 ഗ്രാം സ്വര്‍ണം (44 പവൻ) വരെ ലഭിക്കാമെന്നാണ് ശാസ്ത്രഞനായ മനീഷ് കുമാര്‍ പറയുന്നത്.ഇവയിൽ നിന്നും സ്വർണം സംസ്കരിച്ചെടുക്കാൻ ആദ്യമായി ഫോണ്‍ പൂര്‍ണമായും അഴിച്ച് അതിലെ സര്‍ക്യൂട്ട് ബോര്‍ഡുകള്‍ പുറത്തെടുക്കുക. അവ പിന്നീട് തയോറിയ, സൈനനഡ്, തയോസള്‍ഫേറ്റ് എന്നിവയുടെ മിശ്രിതത്തിലിടുമ്പോള്‍ സ്വര്‍ണം ഉരുകും. പിന്നീട് കരിയുപയോഗിച്ച് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാൽ സ്വർണം വേർതിരിച്ചെടുക്കാവുന്നതാണ്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News