Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി :മദ്യ ലഹരിയിൽ പാമ്പിനെ തല്ലിക്കൊന്ന് അതിൻറെ തല തിന്നയാൾ വിഷ ബാധയേറ്റ് മരിച്ചു. ജാര്‍ഖണ്ഡിലെ സരായ് കേലയില്‍ കൊങ്കാ സാദില്‍(45) എന്ന തൊഴിലാളിയാണ് ദുരന്തത്തെ സ്വയം വിളിച്ചു വരുത്തിയത്.വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുറിയിലേക്ക് വന്ന വിഷ പാമ്പിനെ സാദില്‍ വടികൊണ്ടടിച്ചു കൊല്ലുകയും പിന്നീട് അതിൻറെ തല കടിച്ചു മുറിച്ചെടുത്ത് തിന്നുകയുമായിരുന്നു.അതിനു ശേഷം വിഷ ബാധയേറ്റ സാദിലിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave a Reply