Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 2:22 pm

Menu

Published on May 30, 2014 at 5:25 pm

ഗര്‍ഭിണിയായ മലയാളി യുവതി ദില്ലിയില്‍ മരിച്ച നിലയിൽ ; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

malayali-pregnant-woman-found-dead-in-delhi-husband-under-arrest

ഒൻപതു മാസം ഗർഭിണിയായ മലയാളി യുവതിയെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തൊടുപുഴ വണ്ടക്കാനം സ്വദേശി പ്രിന്‍സിയെയാണ് ഡല്‍ഹി പശ്ചിമ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രിന്‍സിയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തുവന്നതോടെ ഭർത്താവ് ഷൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.ഭര്‍ത്താവിന്റെ പീഡനമാണ് മരണ കാരണമെന്നാണ് പോലീസ് നിഗമനം.ഷൈജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഇവർ തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നു.കൂടാതെ സ്ത്രീധനത്തെ ചൊല്ലിയും ഇവർ തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് പ്രിൻസിയുടെ ബന്ധുക്കൾ നൽകിയ മൊഴിയിൽ പറയുന്നു.കൂടുതൽ വിവരങ്ങൾക്കായി ഷൈജുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News