Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 7, 2024 6:58 am

Menu

Published on May 30, 2013 at 6:55 am

എയ്ഡ്‌സിനും സാര്‍സിനും പിന്നാലെ മെര്‍സ് വരുന്നു; ഇവന്‍ ലോകത്തിന്റെ ഏറ്റവും വലിയ മരണഭീഷണി

mers-virus-kills-27-called-a-threat-to-the-world-by-who

റിയാദ് : മനുഷ്യകുലത്തെ കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്ന എയ്ഡ്‌സിനും സാര്‍സിനും ശേഷം ഭീതി വിതച്ചുകൊണ്ട് പുതിയൊരു വൈറസ് ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടു. സൗദി അറേബ്യയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വൈറസ് ബാധയില്‍ ഇന്നലെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രാജ്യത്ത് ഇതേ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 27 ആയിരിക്കുകയാണ്.
മിഡില്‍ ഈസ്‌റ്റേണ്‍ വൈറസ് (മെര്‍സ്) എന്നു വിളിക്കുന്ന പുതിയ ഭീകരനായിരിക്കും ആഗോളതലത്തില്‍ മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന സമ്മതിച്ചിട്ടുണ്ട്. ഈ രോഗം കഴിഞ്ഞ സ്‌പെ്റ്റംബറിലാണ് ആദ്യമായി മനുഷ്യരില്‍ കണ്ടെത്തിയത്. 2008ല്‍ ലോകമാകെ പടരുകയും എണ്ണൂറോളം പേരുടെ ജീവന്‍ കവരുകയും ചെയ്ത സാര്‍സു(സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രം) മായി മെര്‍സിന് ബന്ധമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഖത്തര്‍ , സൗദി അറേബ്യ, ജോര്‍ദാന്‍ അല്ലെങ്കില്‍ പാക്കിസ്ഥാന്‍ എന്നിവിടങ്ങൡ സന്ദര്‍ശനം നടത്തിയവര്‍ക്കാണ് മറ്റു രാജ്യങ്ങളില്‍ ഈ രോഗം ബാധിച്ചത്. ബ്രിട്ടനിലും ജര്‍മനിയും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച രോഗബാധയുള്ള ഒമ്പതാമത്തെ രാജ്യമായി ടുണീഷ്യയേയും സ്ഥിരീകരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News