Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:14 pm

Menu

Published on June 5, 2014 at 1:52 pm

പൂണെയിൽ ഫേസ്ബുക്ക് വിവാദത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു

it-professional-killed-in-pune

പുണെ: ബാല്‍താക്കറെയ്ക്കും ഛത്രപതി ശിവാജിയ്ക്കും എതിരായ ഫേസ്ബുക്ക് പോസ്റ്റിൻറെ പേരിൽ പുണെയിൽ യുവാവ് കൊല്ലപ്പെട്ടു.ഹഡപ്‌സര്‍ ബന്‍കര്‍ കോളനിയിലെ കമ്പ്യൂട്ടര്‍ ടെക്‌നോളജിസ്റ്റ് മൊഹ്‌സിന്‍ സാദിഖ് ഷേക്ക് (24) ആണ് കൊല്ലപ്പെട്ടത്.സ്​പാര്‍ഗേറ്റിലെ ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയില്‍ ഐ.ടി. മാനേജരായ യുവാവ് ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിനൊപ്പം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ബാല്‍താക്കറേയും മറാത്ത ഭരണാധികാരിയായിരുന്ന ശിവജിയേയും മോശപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും പ്രചരിക്കുന്ന ചിത്രങ്ങളുടെ പേരില്‍ ഉടലെടുത്ത സംഘര്‍ഷമാണ് യുവാവിൻറെ കൊലപാതകത്തിലെത്തിച്ചേർന്നത്.വിവാദ പരാമർശത്തെ തുടർന്ന് ഉണ്ടായ ആക്രമണത്തിൽ പുണെ നഗരസഭയുടെ കീഴിലുള്ള 200-ഓളം ബസ്സുകളും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷൻറെ 56 ബസ്സുകളും ആക്രമികൾ തകർത്തു.സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News