Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on June 14, 2014 at 10:21 am

ഏറ്റവും കൂടുതൽ റാലി സംഘടിപ്പിച്ചെന്ന റെക്കോർഡിൽ നരേന്ദ്ര മോഡി ഗിന്നസ് ബുക്കിലേക്ക്

prime-minister-narendra-modi-may-enter-guinness-book-of-world-records

പ്രധാനമന്ത്രി നരേന്ദ്രമോഡി ഗിന്നസ് ബുക്കിൽ ഇടം നേടാൻ പോകുന്നു.ആഗ്ര ആസ്ഥാനമാക്കിയുള്ള ഗിന്നസ് റെക്കോര്‍ഡ് കമ്മിറ്റിയായ വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് ഓര്‍ഗനൈസേഷനാണ് ഇതിനെ കുറിച്ചുള്ള സൂചന നൽകിയത്.ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഏറ്റവും കൂടുതല്‍ റാലികള്‍ സംഘടിപ്പിച്ചതിനാണ് മോഡി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടാൻ പോകുന്നത്.3ഡി റാലികള്‍ ഉള്‍പ്പെടെ 1800 രാഷ്‌ട്രീയ റാലികളാണ് മോഡി സംഘടിപ്പിച്ചിട്ടുള്ളത്.ഈ റാലികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാനായി മോഡിയുടെ ഓഫീസിനോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.ഏത് രാഷ്ട്രീയക്കാരനും ഇത്രയധികം റാലികള്‍ തെരഞ്ഞെടുപ്പിൻറെ ഭാഗമായി സംഘടിപ്പിക്കുന്നത് ലോക റെക്കോര്‍ഡ് തന്നെയാണ്.

Loading...

Comments are closed.

More News