Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലക്നൗ : ഉത്തർപ്രദേശിൽ സ്ത്രീയെ ലേലത്തിൽ വിറ്റു.ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ ഒഡിഷ സ്വദേശിനിയെയാണ് ഒഡീഷയിൽ ജോലി ചെയ്തിരുന്ന സോഹന്‍ലാല്‍ വാല്മീകി ലേലത്തിൽ വിറ്റത്. ഈ സ്ത്രീയെ ജരാഖര്‍ ഗ്രാമവാസിയായ ബ്രിജ്‌മോഹന്‍ കോരി എന്നയാൾ 25000 രൂപയ്ക്ക് വാങ്ങുകയും ചെയ്തു. കുറച്ച് നാളുകൾ കൂടെ താമസിപ്പിച്ച ശേഷമാണ് സോഹൻ സ്ത്രീയെ വിറ്റത്. ഉത്തർപ്രദേശിലെ ദരിദ്ര മേഖലയായ ബുന്ദേല്‍ഖണ്ഡിലെ ജരാഖര്‍ ഗ്രാമച്ചന്തയില്‍ വെച്ച് കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു ലേലം നടന്നത്.ലേലത്തിൽ 15000 രൂപയ്ക്ക് പ്രായമുള്ള ഒരാൾ സ്ത്രീയെ സ്വന്തമാക്കിയെങ്കിലും സ്ത്രീ അയാൾക്കൊപ്പം പോകാൻ തയ്യാറായില്ല. അവസാനം 25,000 രൂപ പറഞ്ഞ ബ്രിജ്‌മോഹന്‍ കോരി സ്ത്രീയെ സ്വന്തമാക്കുകയായിരുന്നു. എന്നാൽ സ്ത്രീയെ ലേലത്തിൽ വാങ്ങിയതല്ലെന്നും ഇരുവരും വിവാഹിതരായതാണെന്നും ഹാമിര്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഭാവ്‌നാഥ് പറഞ്ഞു.
Leave a Reply