Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on August 1, 2014 at 4:24 pm

ബെഡിൽ കിടന്നുകൊണ്ട് ലാപ്ടോപ്‌ ഉപയോഗിച്ച് ഇനി എളുപ്പം ജോലി ചെയ്യാം ;പുതിയ കണ്ടുപിടുത്തവുമായി ജപ്പാനീസ്..!!

japanese-dozing-desk-allows-to-to-use-your-laptop-while-lying-in-bed

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ് .ഡോസിംഗ് ഡെസ്ക് (dozing desk) എന്ന പുതിയ ഉപകരണവുമായി ജപ്പാനീസുകാർ രംഗത്തെത്തിയിരിക്കുകയാണ്.മേശയ്ക്ക് പകരം ഇനി ഇത് ഉപയോഗിക്കാം. കിടക്കയിൽ കിടന്നോ ഇരുന്നോ വേണമെങ്കിലും ലാപ്ടോപ്പിൽ ജോലി ചെയ്യാം എന്നതാണ് ഈ ഉപകരണത്തിൻറെ
പ്രത്യേകത.

japan3

ജപ്പാനിലെ സാൻകോ എന്ന കമ്പനിയാണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. മൂന്ന് കാലുകലാണ് ഈ മേശയ്ക്ക് ഉള്ളത്.ഇവ 360 ഡിഗ്രി വരെ ചെരിയ്ക്കാവുന്നതാണ്.ഈ പ്രത്യേകതകൊണ്ട് മേശയെ ഏത് രീതിയിൽ വേണമെങ്കിലും തിരിയ്ക്കുവാൻ കഴിയും എന്നത് ഇതിൻറെ പ്രത്യേകതയാണ്.

 

jappan

jappan1

 

ഈ ഉപകരണം ഉപയോഗിച്ച് ചായ കുടിക്കുവാൻ പോലും കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.സൂപർ അപ് വാർഡ്‌ ലുക്കിംഗ് ഡോസിംഗ് ഡെസ്ക് (Super Upward-Looking Dozing Desk)എന്നാണ് ഇതിൻറെ മുഴുവൻ പേര്. 319.86 യെൻ (ഇന്ത്യയിലിത് 8980 രൂപ ) ആണ് ഇതിൻറെ വില.ഉടൻ ഇത് വിപണിയിലെ ത്തിക്കുവാനാണ് കമ്പനിയുടെ നീക്കം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News