Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 13, 2026 11:27 am

Menu

Published on August 3, 2014 at 8:45 pm

എടിഎം കൗണ്ടറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മുപ്പത്തിയഞ്ചുകാരൻ മരിച്ചു

35-year-old-man-touches-live-wire-outside-atm-dies

ന്യുഡൽഹി: എടിഎം കൗണ്ടറിൽ നിന്നും വൈദ്യുതാഘാതമേറ്റ് മുപ്പത്തിയഞ്ചുകാരൻ മരിച്ചു. ന്യൂഡൽഹിയിലെ ഹോലംബി കലൻ ഗ്രാമത്തിലെ എടിഎം കൗണ്ടറിൽ ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ആയിരുന്നു സംഭവം. ശ്യാം പണ്ടേ എന്ന യുവാവാണ് മരിച്ചത്.
എടിഎം കൗണ്ടറിൽ നിന്നും പണം പിൻവലിച്ച ശേഷം പുറത്തു കടക്കാനായി വാതിലിൽ പിടിച്ചപ്പോൾ ആണ് വൈദ്യുതാഘാതമേറ്റത്‌. നിലത്തു വീണ ശ്യാം പാണ്ടേയെ ഉടൻ തന്നെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരിച്ചിരുന്നു.
വൈദ്യുതി കടന്നു പോകുന്ന ഒരു വയർ വാതിലിൽ തട്ടിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നു അധികൃതർ അറിയിച്ചു. ശ്യാം പാണ്ടേയുടെ മരണത്തിൽ വീട്ടുകാരും ഗ്രാമവാസികളും പ്രതിഷേധം അറിയിക്കുകയും, ബാങ്കിനും വൈദ്യുതി ബോർഡിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News