Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 20, 2026 1:51 am

Menu

Published on August 11, 2014 at 1:35 pm

വാട്‌സ് ആപ്പ് വഴി റെയില്‍വേക്ക് അശ്ലീലസന്ദേശങ്ങളുടെ പ്രവാഹം..!

railways-flooded-with-obscene-clippings-messages-on-whatsapp

ഭോപ്പാല്‍: ജനങ്ങളുടെ പരാതി സ്വീകരിക്കാന്‍   റെയില്‍ ആരംഭിച്ച വാട്‌സ് ആപ്പ് അക്കൗണ്ട് ആപ്പിലായി.ഭോപാല്‍ റെയില്‍വെ ഡിവിഷനാണ് ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തില്‍ ആപ്പ് അക്കൗണ്ട് തുടങ്ങിയത്.അത് ഇങ്ങനെയൊരു പുലിവാലായി മാറുമെന്ന് കരുതിയില്ല. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച അക്കൗണ്ട് 4000 ത്തോളം സന്ദേശങ്ങളാണ് എത്തിയത്. ജനങ്ങള്‍ക്കിത്രയും പരാതിയോ എന്നു അത്ഭുതപ്പെട്ടു അക്കൗണ്ട് പരിശോധിച്ച അധികൃതരുടെ കണ്ണു തള്ളിപ്പോയതായാണ് റിപ്പോര്‍ട്ട്.അശ്ലീല വീഡിയോ ക്ലിപ്പുകള്‍, സന്ദേശങ്ങള്‍, തമാശകള്‍ തുടങ്ങി എല്ലാം തന്നെ നീലമയം. അക്കൗണ്ട് ആരംഭിച്ചു നാലുദിവസങ്ങള്‍ക്കുള്ളില്‍ 3700 സന്ദേശങ്ങളാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ യഥാര്‍ഥ പരാതികള്‍ വിരലിലെണ്ണാവുന്നതു മാത്രമായിരുന്നു എന്നു അധികൃതര്‍ പറഞ്ഞു.  ജനങ്ങള്‍ അയച്ച ഫോട്ടോകളും വീഡിയോകളും വൃത്തികെട്ട സന്ദേശങ്ങളും കണ്ടിട്ട് വനിതാ ജീവനക്കാരെ ഇവിടെ നിയോഗിക്കാതിരുന്നതിന് ദൈവത്തിന് നന്ദി പറയുന്നെന്നായിരുന്നു ഒരു ഉന്നതോദ്യോഗസ്ഥന്റെ പ്രതികരണം. ഐ മിസ് യൂ, താങ്ക്‌യൂ പോലെയുള്ള സന്ദേശങ്ങളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്തായാലും ആദ്യ പരിപാടി കുളമായി മാറിയതോടെ റെയില്‍വേയുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് അക്കൗണ്ടിലേക്ക് എന്തയയ്ക്കണം എന്തയയ്ക്കരുത് എന്ന കാര്യത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഹോര്‍ഡിംഗ് വെയ്ക്കാനാണ് റെയില്‍വേയുടെ പദ്ധതി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News