Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 5, 2026 10:08 am

Menu

Published on August 12, 2014 at 3:55 pm

സെല്‍ഫിയെടുക്കുന്നതിനിടെ ദമ്പതികള്‍ കുട്ടികളുടെ കണ്‍മുന്നില്‍വെച്ച് കടലിൽ വീണ് മരിച്ചു

couple-taking-selfie-on-cliff-edge-slip-fall-to-death-in-front-of-kids

കാബോ ദ റോക: സെല്‍ഫി എടുക്കുന്നതിനിടെ മലഞ്ചെരിവില്‍നിന്ന്  നിന്നും വീണ് ദമ്പതികള്‍ കുട്ടികളുടെ കണ്‍മുന്നില്‍ വീണ് മരിച്ചു.പടിഞ്ഞാറന്‍ പോര്‍ച്ചുഗലിലെ കബോ ദ റോകോയിലെ  കിഴുക്കാംതൂക്കായ മലഞ്ചെരിവില്‍നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ദമ്പതികളാണ് താഴെ വീണ്  മരിച്ചത്.അപകട  മേഖലയായതിനാല്‍ സഞ്ചാരികള്‍ കടക്കാതിരിക്കാന്‍ അധികൃതര്‍ ഇവിടെ വേലി കെട്ടിയിരുന്നു. ഈ ഭാഗത്തു കയറി പോളണ്ട് വംശജരായ ദമ്പതികള്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് അഭിമുഖമായാണ് മുനമ്പ് സ്ഥിതി ചെയ്യുന്നത്.മക്കളുമൊത്ത് അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു ദമ്പതികള്‍. ആറു അഞ്ചും വയസുള്ള മക്കള്‍ നോക്കിനില്‍ക്കെയാണ് ദമ്പതികള്‍ കാല്‍വഴുതി  കടലിടുക്കിലേക്ക് വീണത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസും രക്ഷാ പ്രവര്‍ത്തകരും  തെരച്ചില്‍ നടത്താന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരിക്കയാണ്. കുട്ടികള്‍ ഇപ്പോള്‍ പോളിഷ് അധികൃതരുടെ സംരക്ഷണയിലാണ്..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News