Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 6:01 pm

Menu

Published on August 19, 2014 at 2:05 pm

ഇനി ചോക്ലേറ്റ് നുണഞ്ഞും ഡോക്ടറേറ്റ് നേടാം;പുതിയ അവസരവുമായി കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി

cambridge-is-looking-for-a-phd-student-to-study-chocolate

ചോക്ലേറ്റ് പ്രേമികൾക്ക്  സന്തോഷ വാര്‍ത്ത. ചോക്ലേറ്റ് കഴിച്ച് കൊണ്ട് ഡോക്ടറേറ്റ് നേടാം .ഇതിന് പുതിയ
അവസരവുമായി രംഗത്തെത്തിയിരിക്കുകയാണ്  യുകെയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ കേംബ്രിഡ്ജ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ  Department of Chemical Engineering and Biotechnology   ഇതിന് പിന്നിൽ. മൂന്നരവര്‍ഷത്തെ പിഎച്ച്ഡി പ്രോഗ്രാമാണ് കേംബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. “fundamentals of heat-stable chocolate” എന്നതാണ് ഗവേഷണത്തിനുള്ള വിഷയം. ചൂടുള്ള കാലാവസ്ഥയില്‍ ഉരുകാത്ത ചോക്ലേറ്റ് നിര്‍മിക്കുകയെന്നതാണ് ഗവേഷകരുടെ മുന്നിലുള്ള വെല്ലുവിളി. ചോക്ലേറ്റിന്റെ തനതായ രുചിയും ഗുണവും നഷ്ടപ്പെടാന്‍ പാടില്ല. അതേസമയം, ചൂടുള്ള കാലവസ്ഥയില്‍ ഉരുകരുത്. ഇതാണ് ഗവേഷകരുടെ മുന്നിലുള്ള വെല്ലുവിളി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ സാമ്പത്തിക സഹായത്തോടെയുള്ള കോഴ്‌സാണിത്  .അപേക്ഷകര്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ നാലുവര്‍ഷം പഠിച്ചിരിക്കണം അതോടൊപ്പം തന്നെ എക്‌സ്പിരിമെന്റല്‍ ഇന്‍വെസ്റ്റിഗേഷനില്‍ എക്‌സ്പീരിയന്‍ ഉണ്ടായിരിക്കണം. തത്കാലം ഈ ചോക്ലേറ്റ് പരീക്ഷണത്തിന് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ക്ഷണമില്ല. യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളിലുള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News