Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാണ്‍പൂർ: മൊബൈല്‍ ഫോണിനു വേണ്ടി സ്കൂളിൽ വെച്ച് അദ്ധ്യാപിക വസ്ത്രമഴിച്ച് പരിശോധന നടത്തിയതിൻറെ വിഷമത്തിൽ ആറാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് കാണ്‍പൂരിലെ പൂര്‍ണ ദേവി ഇന്റര്‍കോളജിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നല്കി. മകളുടെ ബാഗില്‍ സഹോദരന്‍ തമാശയ്ക്ക് ഒരു മൊബൈല്‍ ഫോണ്‍ വെച്ചിരുന്നുവെന്നും ഇത് കണ്ടെത്തിയ സ്പോര്‍ട്സ് അധ്യാപിക വസ്ത്രമഴിച്ച് പരിശോധന നടത്തിയെന്നും അതിൽ മനം നൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്നും പരാതിയിൽ പറയുന്നുണ്ട്. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ സ്കൂളിൽ മൊബൈൽ ഫോണ്‍ കൊണ്ട് വരാൻ പാടില്ലെന്നും ,തുണിയഴിച്ച് വിദ്യാർഥിയെ പരിശോധിച്ചിട്ടില്ലെന്നും സ്കൂളിലെ പ്രധാനാദ്ധ്യാപിക പറഞ്ഞു.
Leave a Reply