Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: പണിയില്ലാതെ ബോറടിച്ചിരിക്കുന്ന അഗ്നിശമന സേനയിലെ സുഹൃത്തുക്കളെ സഹായിക്കാന്‍ യുവതി തീയിട്ട് നശിപ്പിച്ചത് 51,000 ഏക്കര്‍ വനം. ഒറിഗോണിലെ വാം സ്പ്രിങ്സ് സ്വദേശിയായ സാദി റെനീ ജോണ്‍സണ്‍ എന്ന 23കാരിയാണ് സുഹൃത്തുക്കളെ സഹായിക്കാൻ വനത്തിന് തീയിട്ടത്.ഇതുകൊണ്ട് സുഹൃത്തുക്കളുടെ ബോറടി മാറിയെങ്കിലും കത്തിപ്പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ 80 ലക്ഷം ഡോളറാണ് സര്‍ക്കാറിന് ചെലവഴിക്കേണ്ടി വന്നത് .വാങ് സ്പ്രിങ് ഇന്ത്യന്‍ റിസര്‍വ് ഫോറസ്റ്റിലാണ് ഈ വന്‍ അഗ്നിബാധ ഉണ്ടായത്. ഒരു ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിച്ച ശേഷം കാറില്‍നിന്ന് കാടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു ഇവര്‍ . 2013 ജൂണില്‍ 51,000 ഏക്കര്‍ വനപ്രദേശത്തക്ക് പടര്‍ന്ന കാട്ടു തീ സെപ്റ്റംബര്‍ വരെയായിട്ടും പൂര്‍ണ്ണമായി നിയന്ത്രണ വിധേയമായില്ല. കാടിന് തീയിട്ട് രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഇവര്‍ ഫേസ്ബുക്കില്‍ സുഹൃത്തുക്കളോട് ചോദിച്ചത് ‘എങ്ങനെയുണ്ട് എന്റെ തീ’ എന്നായിരുന്നു.അറസ്റ്റിലായ ശേഷം ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വന്‍ അഗ്നിബാധക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയത്. ഒന്നു രണ്ടു ദിവസം കൊണ്ട് തീ കെടുമെന്ന് കരുതിയാണ് താന്‍ ഇത് ചെയ്തതെന്നും അവര്‍ പറഞ്ഞു. യു.എസ് നീതി ന്യായ വിഭാഗമാണ് ഇപ്പോള്‍ ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. കേസ് നടപടികള്‍ നടക്കുകയാണ്. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അഞ്ചു വര്‍ഷം തടവു ശിക്ഷ വരെ വിധിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.-
–
Leave a Reply