Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനിക്കുന്നതിന് മുൻപേ തന്നെ താരമായിരിക്കുകയാണ് ‘ഫീറ്റിസ് ഫോണ്‍’ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ്. അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നുകൊണ്ട് തന്നെ ‘ തമ്പ്സ് അപ്പ് ‘കാണിച്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് . 25 കാരാനായ ആഡം എന്ന യുവാവിൻറെ ഭാര്യയുടെ അൾട്ര സൗണ്ട് സ്കാനിങിൽ തെളിഞ്ഞതാണ് ഇത്തരമൊരു ചിത്രം. യുവാവ് തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചത്.ചിത്രം ഇതിനോടകം തന്നെ വൈറലായികഴിഞ്ഞു. 20 ലക്ഷത്തിലധികം പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ഈ മാസം 27 നാണ് സ്കാനിംങ് റിപ്പോർട്ട് വന്നത് .കുഞ്ഞ് ആണോ പെണ്ണോ എന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല .
–
Leave a Reply