Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 5:44 am

Menu

Published on September 20, 2014 at 11:20 am

കാത്തുകാത്തിരുന്ന് സ്വന്തമാക്കിയ ഐ ഫോണ്‍ 6 യുവാവിന്റെകൈയ്യിൽ നിന്ന് താഴെ വീണു ചിതറി

man-drops-new-iphone-seconds-after-buying-it

ഏറെ ആകാംഷയോടെ   ഏവരും കാത്തിരുന്ന  ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ സീരീസ് ഐഫോണ്‍ 6   ഒടുവിൽ വിപണിയിലിറങ്ങി .എന്നാൽ കാത്തിരുന്ന് ഫോണ്‍ സ്വന്തമാക്കിയ ആദ്യ ദിവസം തന്നെ  കയ്യില്‍ നിന്ന് താ‍ഴെ വീഴ്ത്തി പൊട്ടിച്ചിരിക്കുകയാണ്ഒരു  യുവാവ് .ആസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. അതിരാവിലെ ക്യൂ നിന്ന് ആദ്യത്തെ ഫോണ്‍ കൈപ്പറ്റിയ ജാക് കൂക്സേ എന്ന യുവാവിനാണ് ഈ അക്കിടി പറ്റിയത്. യു.കെയില്‍ 500 പൌണ്ടാണ് (49734.22 രൂപ )ഐ ഫോണ്‍ 6ന്റെ വില. ക്യൂവില്‍നിന്ന് ആദ്യം ഫോണും വാങ്ങിയെത്തുന്ന ആളെ കാത്തു നില്‍ക്കുകയായിരുന്നു ചാനല്‍ ക്യാമറകള്‍. ഇവര്‍ക്കിടയിലേക്കാണ് നിറഞ്ഞ സന്തോഷത്തോടെ ഇയാള്‍ എത്തിയത്. ചാനല്‍ ലേഖികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ്, ഫോണിന്റെ ബോക്സ് തുറക്കുമ്പോഴാണ് അത് തറയിലേക്ക് വീണ് ചിതറിയത്. താഴെ വീണ ഫോണ്‍ കുനിഞ്ഞ് എടുക്കുന്ന ഇയാളെ നോക്കി ചുറ്റും കൂടിയവര്‍ കൂക്കുവിളിച്ചു. ‘എല്ലാം നല്ലതിന്’-അതായിരുന്നു ചമ്മിയ ചിരിയോടെ അയാളുടെ പ്രതികരണം. തുറക്കാനുള്ള തിരക്കിലാണ് ഫോണ്‍ കൈയില്‍നിന്ന് താഴെ വീണതെന്നും പ്ലാസ്റ്റിക് പൊതിഞ്ഞതിനാല്‍ രക്ഷപ്പെട്ടെന്നുംം പിന്നീട് ഇയാള്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News