Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍: എട്ടുവയസ്സുകാരന്‍ യൂട്യൂബിലുടെ നേടിയത് 7 കോടി 80 ലക്ഷം രൂപ.കളിപ്പാട്ടങ്ങളുമായി കളിച്ച് അവയെ നിരൂപണം നടത്തിയാണ് ഇവാന്‍ എന്ന ഈ കൊച്ചു മിടുക്കന്‍ ഇത്രയും തുക നേടിയത്. പിന്നീട് അത് സ്വന്തം പേരിലുള്ള യൂട്യൂബ് അക്കൗണ്ടിലിടും.സംഭവം ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഇവാന്‍ ഹീറോയായി. എന്നാല്‍കാഴ്ചക്കാരുടെ എണ്ണം 750 മില്ല്യണ്‍ കവിഞ്ഞപ്പോള്‍ യൂട്യൂബ് ഇവാന് സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. പരസ്യവരുമാനത്തിന്റെ കാര്യത്തില്‍ ഏത് പ്രഫഷണലിനെയും തോല്‍പ്പിക്കുന്നതാണ് EvanTubeHD എന്ന യൂട്യൂബിന്റെ വളര്‍ച്ച. വീഡിയോയ്ക്ക് ലഭിയ്ക്കുന്ന പരസ്യവരുമാനത്തിലൂടെയാണ് ഇവാന് യൂട്യൂബ് പണം നല്‍കുന്നത്. നിരൂപണ വീഡിയോ പകര്‍ത്താന്‍ ഇവാനോടൊപ്പം ഇവാന്റെ അച്ഛന്റെ സഹായവുമുണ്ട്.
–
–
Leave a Reply