Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on September 25, 2014 at 1:58 pm

നവരാത്രി ആഘോഷത്തെ കുറിച്ച് മോശ പരാമർശം നടത്തിയ മുസ്ലീം പണ്ഡിതനു നേരെ ആക്രമണം

imam-mehdi-hasan-slapped-pushed-to-the-ground-in-thasra-court-campus

ഗുജറാത്ത്: നവരാത്രി ആഘോഷത്തെ കുറിച്ച് മോശ പരാമർശം നടത്തിയതിൻറെ പേരിൽ അറസ്റ്റിലായ മുസ്ലീം പണ്ഡിതനു നേരെ ആക്രമണം. മുസ്ലീം പണ്ഡിതനായ ഇമാം മെഹ്ദി ഹസനെയാണ് ഖേഡ ജില്ലയിലെ തസ്‌റ കോടതിയില്‍ ഹാജരാക്കാനായി പൊലീസ് കൊണ്ടുവന്നപ്പോൾ ഒരു യുവാവ് ആക്രമിച്ചത്. ഉടൻ തന്നെ രാകേഷ് എന്ന അക്രമകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. നവരാത്രി ആഘോഷം ദുര്‍ദ്ദേവതകളുടെ ആഘോഷമാണെന്നായിരുന്നു മെഹ്ദി ഹസന്‍ പറഞ്ഞത്. സെപ്തംബര്‍ 20ന് ഒരു പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെഹ്ദി ഹസന്‍ നവരാത്രി ആഘോഷത്തിനെതിരെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.പ്രസ്താവനയ്‌ക്കെതിരെ വിഎച്ച്പി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടർന്ന് ഒരു വിഎച്ച്പി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖേഡയിലെ വസതിയില്‍ നിന്ന് ഇമാമിനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുത്തിരിക്കയാണ്.
–

Loading...

Comments are closed.

More News