Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉത്തർ പ്രദേശ് : ഉത്തര്‍ പ്രദേശിലെ ലഖ്‌നൊ സ്വദേശിനിയായ ട്വിങ്കിള്‍ എന്ന 13 കാരിയ്ക്കാണ് ഇത്തരമൊരു ദുരനുഭവം വന്നിരിക്കുന്നത്.ഇന്നോളം മെഡിക്കല്‍ രംഗത്തിന് കണ്ടെത്താന്‍ കഴിയാത്ത ഒരു രോഗത്തിന് അടിമയാണ് ഈ കുട്ടി.കണ്ണിന് പുറമെ കൈകളില്‍ നിന്നും കാലുകളില്‍ നിന്നും രക്തം വരുന്ന അപൂര്‍വ്വ രോഗമാണ് ട്വിങ്കിളിന്. ഏകദേശം രണ്ട് വര്‍ഷം മുമ്പാണ് ട്വിങ്കിളില്‍ ഈ രോഗം കണ്ടുതുടങ്ങിയത്. സാധാരണ കുട്ടികളെ പോലെ തന്നെയാണ് ട്വിങ്കിള്‍ ജീവിക്കുന്നത്. സ്‌കൂളില്‍ പോകുന്നു, ടി.വി. കാണുന്നു, കൂട്ടുകാരോടൊപ്പം കളിക്കുന്നു. എന്നാല്‍ കരഞ്ഞാല്‍രക്തം വരും. രക്തം വരുന്ന ഭാഗങ്ങളില്‍ ചെറിയൊരു പോറല്‍ പോലുമില്ല എന്നതാണ് വൈദ്യശാസ്ത്രത്തെ കുഴക്കുന്നത്. ട്വിങ്കിളിന്റെ മാതാപിതാക്കള്‍ ഇതിനകം തന്നെ എയിംസ് അടക്കമുള്ള നിരവധി ആശുപത്രികളെസമീപിച്ചെങ്കിലും ആര്‍ക്കും ഇതുവരെ രോഗമോ പ്രതിവിധിയോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഡോക്ടര്‍മാരില്‍ പ്രതീക്ഷയറ്റ അച്ഛനമ്മമാര്‍ ട്വിങ്കിളിനെ കൂട്ടി അമ്പലങ്ങളിലും പള്ളികളിലും പോയി. പൂജാരിമാരെയും മന്ത്രവാദികളെയും കണ്ടു. ആരും സഹായിച്ചില്ല. ബാധയാണെന്ന് കരുതി അത് ഒഴിപ്പിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.പ്രശസ്ത ശിശുരോഗ വിദഗ്ധനായ ഡോ. ജോര്‍ജ്ജ് ബുക്കാനന്റെ ചികിത്സയിലാണ് ഇപ്പോള്‍ ട്വിങ്കിള്‍.ഇത് കുട്ടിയുടെ പ്ലേറ്റ്‌ലെറ്റുകള്‍ക്ക് സംഭവിച്ച പ്രശ്‌നമായിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ട്വിങ്കിളിനെക്കുറിച്ച് ”ദ ഗേള്‍ ഹു ക്രൈസ് ബ്ലഡ്” എന്ന പേരില്‍ ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. 2013 ല്‍ ചിലിയിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
–
–
–
Leave a Reply