Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 28, 2024 8:45 pm

Menu

Published on October 14, 2014 at 11:35 am

സാത്താന് ബലി നല്‍കാനായി കൗമാരക്കാരി കൂട്ടുകാരിയുടെ വിരലുകള്‍ വെട്ടിയെടുത്തു!

girl-cuts-off-playmates-fingers-for-sacrifice-to-satan

പ്രേഗ്‌:   സാത്താന് ബലി നല്‍കാനായി കൗമാരക്കാരി  തന്റെ കളിക്കൂട്ടുകാരിയുടെ വിരലുകള്‍ വെട്ടിമുറിച്ചെടുത്തു.ചെക്ക്‌ നഗരമായ ബര്‍നോയയിലാണ് സംഭവം.അലെന സ്‌ക്രിവന്‍കോവ എന്ന എന്ന 15 കാരിയാണ് സാത്താനെ പ്രീതിപ്പെടുത്താന്‍   കളിക്കൂട്ടുകാരിയുടെ വിരലുകള്‍ കോടാലി ഉപയോഗിച്ച് വെട്ടിയെടുത്തത്.കളിക്കാനായി പോകുന്നുവെന്ന് പറഞ്ഞാണ് അലെന 10 വയസ്സുകാരിയായ ജിക്ത സ്വെലോവയെ മാതാപിതാക്കളുടെ അടുത്തുനിന്ന് കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍, അവരുടെ കണ്ണില്‍ നിന്ന് മറഞ്ഞപ്പോള്‍ ജിക്തയെ അടുത്തുളള കുറ്റിക്കാട്ടില്‍ കെട്ടിയിട്ട ശേഷം വിരലുകള്‍ ഒരു കൈക്കോടാലികൊണ്ട് വെട്ടിമാറ്റുകയായിരുന്നു. ഒരുവിധത്തില്‍ കൂട്ടുകാരിയില്‍ നിന്ന് രക്ഷപെട്ട ജിക്ത അവശയായി വീട്ടിലെത്തി മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് അലെനയെ കസ്റ്റഡിയിലെടുത്തു. പോലീസ് എത്തുമ്പോള്‍ ഒരു കൈയില്‍ ചോരയൊലിക്കുന്ന വിരലുകളും മറുകൈയില്‍ രക്തം പുരണ്ട കൈക്കോടാലിയുമായി ഇരിക്കുന്ന അലെനയെയാണ് കണ്ടത്.  പെണ്‍കുട്ടിക്ക്‌ മാനസിക പ്രശ്‌നമുണ്ടോയെന്ന്‌ പരിശോധിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News