Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഗ്ലണ്ട് : പുകവലിയുടെ ആസക്തിയിൽ നിന്ന് രക്ഷനേടാൻ ഇ -സിഗരറ്റ് ഉപയോഗിച്ച പുകവലിക്കാരന് നഷ്ടമായത് തൻറെ കാലുകൾ. ഇംഗ്ലണ്ടിലെ വിഗൻ സ്വദേശിയായ 48 കാരനായ ഡേവിഡ് ആസ്പിനൽസിനാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്. മാസങ്ങള്‍ക്കു മുമ്പാണ് പുകവലി ശീലം നിര്‍ത്തുന്നതിന്റെ ഭാഗമായി ഇ-സിഗരറ്റിലേയ്ക്ക് ആസ്പിനാള്‍ തിരിഞ്ഞത്. ദിവസവും ഉപയോഗിക്കുന്ന ഇലക്ട്രോണിക് സിഗരറ്റ്, ഒരു ദിവസം അമിതമായി ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്യുകയായിരുന്നു.അപകടത്തിൽ കാലുകൾക്ക് ഗുരുതരമായ പരിക്കേറ്റ ഡേവിഡിനെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. രക്തം ഒരുപാട് നഷ്ടപ്പെട്ടിരുന്നു. കൂടാതെ കാലിലെ ചര്‍മം പൂർണമായും നഷ്ടപ്പെട്ടിരുന്നു. ഒരുകാലിൽ ദ്വാരവും ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നു. ഒമ്പതു ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ഇയാള്‍ ആശുപത്രി കിടക്ക വിടുന്നത്, ചികിത്സയിലൂടെ തിരിച്ചു വരാന്‍ ഇനി കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ വിധി എഴുതിയിരിക്കുന്നത്. വെടിയുണ്ട ഏറ്റ പോലയുള്ള മുറിവാണ് കാണപ്പെട്ടതെന്ന് ആസ്പിനാളിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ജീവന്‍ തിരിച്ചു കിട്ടിയത് മഹാഭാഗ്യമായാണ് ഡോക്ടര്‍മാരിലൊരാള്‍ സംഭവത്തോട് പ്രതികരിച്ചത്. ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന സിഗരറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കമ്പനി നിഷ്കര്‍ഷിച്ച ചാര്‍ജര്‍ ഉപയോഗിക്കാതിരുന്നതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചതെന്നാണ് നിഗമനം.അമിത പുകവലി ശീലത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഒരു ഉപകരണമാണ് ഇ-സിഗരറ്റ്( ഇലക്ട്രോണിക് സിഗരറ്റ് ).സാധാരണ സിഗററ്റിന്റെ രൂപം തന്നയൊണ് ഈ സിഗരറ്റിന്. എന്നാല്‍ ഇതിൻറെ ഉപയോഗം അത്ര സുരക്ഷിതമല്ലെന്ന വാദം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇ-സിഗരറ്റിന് അനുയോജ്യമായ ചാര്‍ജറുകള്‍ ഉപയോഗിക്കാത്തതും ആവശ്യത്തിലധികം സമയം ചാര്‍ജിലിടുന്നതുമാണ് പലപ്പോഴും അപകടത്തിന് കാരണമാവുന്നത്. ഇതിന് മുൻപ് ബ്രിട്ടണില്‍ ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരു 62കാരൻ മരിച്ചിരുന്നു.ഇ-സിഗരറ്റ് ഉപയോഗം സംബന്ധിച്ച് ഗൗരവതരമായ ആശങ്കയാണ് ഇത്തരം അപകടങ്ങള്‍ ഉയര്‍ത്തുന്നത്.
–
–
Leave a Reply