Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമെന്ന ഖ്യാതിയുള്ള ബുര്‍ജ് ഖലീഫയ്ക്ക് മറ്റൊരു ഗിന്നസ് റെക്കോഡും കൂടി. 148 ആം നിലയില്‍ നിരീക്ഷണ വേദി നിര്‍മ്മിച്ച് കൊണ്ടാണ് ബുര്‍ജ് ഖലീഫ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയിരിക്കുന്നത്. ബുര്‍ജ് ഖലീഫ നേടുന്ന നാലാമത് ഗിന്നസ് റെക്കാഡാണിത്.ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടം, മനുഷ്യ നിര്‍മിതമായ ഏറ്റവും വലിയ സംരംഭം, ഭൂമിയില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ഭക്ഷണശാല എന്നീ ഗിന്നസ് േെറക്കാഡുകളാണ് ഇതുവരെ ബുര്‍ജ് ഖലീഫയ്ക്ക് ഉണ്ടായിരുന്നത്. ഇതുവരെ 124ാം നിലയിലായിരുന്നു സന്ദര്‍ശകര്‍ക്ക് ബുര്‍ജ് ഖലീഫയില്‍ പ്രവേശനം. അവിടെയായിരുന്നു ഓബ്‌സര്‍വേഷന്‍ ഡക്കും സജ്ജമാക്കിയിരുന്നത്. ‘അറ്റ് ദ ടോപ്പ്, ബുര്‍ജ് ഖലീഫ സ്‌കൈ’ എന്ന പേരിലുള്ള 148ാം നിലയിലെ ഒബ്‌സര്‍വേഷന്‍ ഡക്ക് ഭൂനിരപ്പില്‍ നിന്ന് 555 മീറ്റര്‍ (1,821 അടി) ഉയരത്തിലാണ്. 360 ഡിഗ്രിയില്‍ ഭൂമിയിലെ കാഴ്ച കാണാവുന്ന വിധത്തിലാണ് ഇവിടം സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ സംരംഭത്തിന് ഗിന്നസ് േെറക്കാഡ് പ്രഖ്യാപിക്കുന്ന ചടങ്ങും ചൊവ്വാഴ്ച ബുര്‍ജ് ഖലീഫയിലെ 148ാം നിലയില്‍ നടന്നു. ഇതോടെ ബുര്‍ജ് ഖലീഫയില്‍ മൂന്ന് നിലകളില്‍നിന്നായി സന്ദര്‍ശകര്‍ക്ക് ലോകം കാണാം. 124ാം നിലയില്‍ ഇപ്പോഴുള്ള അറ്റ് ദി ടോപ്പ് ബുര്‍ജ് ഖലീഫ എന്ന നിരീക്ഷണനില തുടരും. ഇതിനുപുറമെയാണ് ബുര്‍ജ് ഖലീഫ സ്‌കൈ എന്ന പേരില്‍ 125ാം നിലയിലും 148ാം നിലയിലും പുതിയ സംവിധാനങ്ങള്‍ ബുര്‍ജ് ഖലീഫ സ്‌കൈ എന്ന പേരില്‍ തുറന്നിരിക്കുന്നത്. സ്‌കൈയില്‍ പ്രത്യേക സംവിധാനങ്ങളും കെട്ടിടത്തിന്റെ നിര്‍മാതാക്കളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഒരുക്കിയിട്ടുണ്ട്.കൂറ്റന്‍ വീഡിയോ സ്‌ക്രീനില്‍ ദുബായ് നഗരത്തിന്റെ രൂപം കാണാം. സ്‌കൈയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് പ്രത്യേക ലോഞ്ചും ലിഫ്റ്റുകളുമുണ്ടാവും. വേട്ടപ്പരുന്തിന്റെ കണ്ണുകളിലൂടെയുള്ള ദൃശ്യം എന്ന രീതിയിലുള്ള കാഴ്ചകളാണ് 148ാം നിലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഡംബരപൂര്‍ണമായ സീറ്റുകളും ലഘുഭക്ഷണവും ഇവിടെ സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
Leave a Reply