Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 4:44 am

Menu

Published on October 23, 2014 at 11:56 am

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയാല്‍ ഇനി റെയില്‍വേ വിളിച്ചുണര്‍ത്തും

railways-will-wake-you-up

ചെന്നൈ:ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഉറങ്ങിപ്പോയാല്‍ ഇനി പേടിക്കേണ്ട.റെയില്‍വെ നിങ്ങളെ വിളിച്ചുണര്‍ത്തും..ഇറങ്ങേണ്ട സ്‌റ്റേഷന്‍ എത്താറാകുമ്പോള്‍ യാത്രക്കാരെ വിളിച്ചുണര്‍ത്താനുളള മൊബൈല്‍ അലര്‍ട്ട് സംവിധാനവുമായി റെയിൽവേ വരുന്നു.  ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ചെയ്യേണ്ടത്  139 എന്ന നമ്പരിലേക്ക് ഡയല്‍ ചെയ്ത് ഇന്ററാക്റ്റീവ് വോയിസ് റെസ്‌പോണ്‍സ് സിസ്റ്റത്തിലൂടെ ഡെസ്റ്റിനേഷന്‍ അലര്‍ട്ട് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. പി.എന്‍.ആര്‍. നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് റെയില്‍വെ നിങ്ങളെ വിളിച്ചുണര്‍ത്തും. ഇതേ നമ്പരില്‍ എസ്എംഎസ് ചെയ്‌തോ കസ്റ്റമര്‍ സര്‍വ്വീസ് ഏജന്റുമായി സംസാരിക്കുകയോ ചെയ്താലും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. എസ്.എം.എസ്. മുഖേന രജിസ്റ്റര്‍ ചെയ്യാന്‍ ALERT എന്ന് ടൈപ്പ് ചെയ്ത് സ്‌പേസ് നല്‍കി പി.എന്‍.ആര്‍. കൂടി ടൈപ്പ് ചെയ്ത് അയക്കണം.ഒരു റിമൈന്‍ഡര്‍ എന്ന രീതിയിലും ഈ സൗകര്യം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കും. മൊബൈല്‍ അലര്‍ട്ട് സംവിധാനം തീര്‍ത്തും സൗജന്യമാണെങ്കിലും എസ്.എം.എസ്. വഴിയാകുമ്പോള്‍ മൂന്ന് രൂപ ചാര്‍ജ് ഈടാക്കുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News