Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെഹ്‌റാന്‍: പുരുഷന്‍മാരുടെ വോളിബോള്‍ കളി കണ്ടകുറ്റത്തിന് ഇറാനില്‍ യുവതിക്ക് തടവ് ശിക്ഷ. ഗോഞ്ചേ ഖവാമി (25) എന്ന യുവതിയെയാണ് ഒരു കൊല്ലത്തെ തടവിന് ശിക്ഷിച്ചത്.നാട്ടുനടപ്പ് ലംഘിച്ചു എന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ടെഹ്‌റാനിലെ ഫ്രീഡം സ്‌റ്റേഡിയത്തില്‍ നിന്നും കഴിഞ്ഞ ജൂണില്‍ ആയിരുന്നു ഖോഞ്ചേ ഖവാമി അറസ്റ്റിലായത്. കഴിഞ്ഞമാസമാണ് ഖവാമി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.പുരുഷന്മാരുടെ മത്സരം അവര്‍ മാത്രമേ കാണാവൂ എന്ന കീഴ്‌വഴക്കം. ഇത് ലംഘിച്ച് ഇറാനും ഇറ്റലിയും തമ്മിലുള്ള വോളിബോള്‍ മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചെന്നും സ്ത്രീകള്‍ക്കു പുരുഷന്മാരുമായി പരസ്യമായി ഇടകലര്‍ന്ന് ഇരിക്കുന്നതിനുള്ള നിരോധനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്‌തെന്നാണ് ഖവാമിക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം.അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്‌തെങ്കിലും ഇവരുടെ ഇരട്ട പൗരത്വം തിരിച്ചറിഞ്ഞതോടെ പോലീസ് സ്‌റ്റേഷനില്‍ നിന്നും സ്വന്തം സാധനങ്ങള്‍ എടുക്കാന്‍ ചെല്ലുന്നതിനിടയില്‍ വീണ്ടും അറസ്റ്റിലാകുകയായിരുന്നു. 100 ദിവസത്തെ തടവിനിടയില്‍ 41 ദിവസം ഏകാന്തത്തടവിലും ഇവര്‍ക്ക് കഴിയേണ്ടി വന്നു. തന്റെ ശിക്ഷയ്‌ക്കെതിരേ 14 ദിവസത്തെ നിരാഹാര സമരവും തുടങ്ങിയിട്ടുണ്ട്.
Leave a Reply