Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുവാവിൻറെ ചെവിക്കുള്ളിൽ നിന്ന് ജീവനോടെയുള്ള നൂറോളം പുഴുക്കളെ പുറത്തെടുത്തു. അസഹ്യമായ ചെവിവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ മുട്ടയിട്ട് പെരുകിയ പുഴുക്കളെ കണ്ടെത്തുകയായിരുന്നു.പ്രശസ്ത ഇ എൻ ടി വിദഗ്ദനായ ഡോ .വിക്രം യാദവ് ആണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഇദ്ദേഹം തന്നെ യൂ ട്യൂബ് വഴി ദൃശ്യങ്ങൾ അപ് ലോഡ് ചെയ്യുകയും ചെയ്തു . ഒരു സെന്റി മീറ്ററോളം നീളം വരുന്ന ഓരോ പുഴുക്കളേയും ട്വീസർ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.പുറത്തെടുത്ത പുഴുക്കളെ ഒരു പ്ലാസ്റ്റിക് ട്യൂബിലാക്കി വച്ചതിനുശേഷവും അവ പിടയ്ക്കുന്നത് കാണാമായിരുന്നു . ഉറക്കത്തിനിടയില്‍ ഒരു തരം പ്രാണി കയറി ചെവിയിൽ പ്രാണി കയറി മുടയിട്ട് പെരുകുന്നതാണ് അസുഖകാരണമെന്ന് ഡോക്ടർ പറയുന്നു. ‘ഓറൽ മൈയാസിസ്’ എന്ന് പേരുള്ള അസുഖമാണിതെന്ന് ഡോക്ടർ പറയുന്നു.സാധാരണയായി ചെവിയിലും മൂക്കിലുമാണ് ഈ അസുഖം ബാധിക്കുന്നത്.ചികിത്സ വൈകിപ്പിച്ചാൽ അസുഖം തലച്ചോറിനെയാണ് ബാധിക്കുന്നത്. പുഴുക്കൾ പടന്ന് തലച്ചോറിലെത്തി അതിൻറെ പ്രവർത്തനത്തെ തന്നെ താറുമാറാക്കാം. ഇത് മരണത്തിന് വരെ വഴിയൊരുക്കും. പുഴുക്കളുടെ പെരുകൾ തടയുന്നതിനായി ആന്റി പരാറ്റിക് മെഡിസിനായ ഐവർമെക്റ്റിൻ ആണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറയുന്നു.കുട്ടികളെന്നോ മുതിർന്നവരെന്നൊ ഉള്ള വ്യത്യാസമില്ലാതെ ആരിലും ഈ അസുഖം പിടിപെടാം. അതുകൊണ്ടുതന്നെ മുൻ കരുതലെടുക്കുകയാണ് നല്ലതെന്ന് രോഗം വരാതിരിക്കാൻ ഡോക്ടർ നിർദേശിക്കുന്നു .
–
–
–
–
–
Leave a Reply