Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പശ്ചിമ ബംഗാളിൽ നാല് കൈകളും,നാല് കാലുകളുമായി ആണ്‍കുഞ്ഞ് പിറന്നു.വീട്ടുകാരും നാട്ടുകാരും കുഞ്ഞ് ദൈവത്തിൻറെ അവതാരമാണെന്നാണ് കരുതുന്നത്. കുഞ്ഞ് ദൈവത്തിൻറെ അവതാരമാണെന്ന് ശക്തമായതോടെ പശ്ചിമ ബംഗാളിലെ ബഡിയുപ്പൂർ ഗ്രാമത്തിലേക്ക് പുറമേ നിന്നു പോലും ആളുകൾ കുഞ്ഞിനെ കാണാൻ ഇവിടെ എത്തുന്നു.എട്ട് കൈകാലുകളുമായി ജനിച്ച കുഞ്ഞ് ബ്രഹ്മാവിൻറെ അവതാരമാണെന്നാണ് ഇവരുടെയെല്ലാം വിശ്വാസം.
–

–
ആശുപത്രിയിലേക്കുള്ള തെരുവുകൾ മുഴുവനും ദർശനം കാത്ത് നിൽക്കുന്ന വിശ്വാസികളാണ്. കുഞ്ഞിന് വൈകല്യമുണ്ടെന്നു നഴ്സുമാർ ബന്ധുക്കളോട് പറഞ്ഞിരുന്നുവെങ്കിലും ദൈവത്തെ പോലെയുള്ള കുഞ്ഞിന് വൈകല്യമാണെന്ന് സമ്മതിക്കാൻ ബന്ധുക്കൾ തയ്യാറാവുന്നില്ല. കുഞ്ഞിനെ കാണാൻ ആശുപത്രിയിലേക്കെത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് കഷ്ടപ്പെടുകയാണ്. ഇരട്ടക്കുട്ടികൾ ജനിക്കുമ്പോൾ അതിലൊന്ന് വളർച്ചയെത്താതെ മറ്റേ കുഞ്ഞിൻറെ ശരീരത്തോട് ചേരുന്നത് കൊണ്ടാണ് ഇത്തരം കുഞ്ഞുങ്ങൾ ജനിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
Leave a Reply