Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചൈന : ക്ലാസ്സിലിരുന്ന് ഉറങ്ങിയതിന് തെരുവുനായയെ യൂണിവേഴ്‌സിറ്റി അധികൃതര്‍ കൊന്നു. നോര്‍ത്ത് വെസ്റ്റ് ചൈനയിലെ “എ ആന്‍ഡ് എഫ്” യൂണിവേഴ്‌സിറ്റിയിലാണ് സംഭവം.’കാസ്പര്‍’ എന്ന പേരുള്ള നായയെയാണ് അധികൃതർ കൊലപ്പെടുത്തിയത്. എ ആന്‍ഡ് എഫ്” യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട നായയായിരുന്നു ‘കാസ്പര്‍’ . ഇവന്‍ വിദ്യാര്‍ഥികളൊടൊപ്പം ക്ലാസില്‍ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.അങ്ങനെയിരിക്കെയാണ് ചൈനയിലെ ഒരു ലോക്കല്‍ ടെലിവിഷന്‍ ചാനലില്‍ കാസ്പറിനെ പറ്റിയൊരു വാര്‍ത്ത വന്നത്. ക്ലാസ് നടക്കുമ്പോള്‍ കുട്ടികള്‍ക്കിടയിലിരുന്നു സുഖമായി ഉറങ്ങുന്ന കാസ്പര്‍ യുണിവേഴ്‌സിറ്റിയുടെ അശ്രദ്ധയാണെന്നായിരുന്നു വാര്‍ത്ത. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അധ്യാപകരുടെ ക്ലാസ് കേട്ടിട്ട് നായ പോലും ക്ലാസിലിരുന്നുറങ്ങുന്നു. അപ്പോള്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികളുടെ കാര്യം കഷ്ടം തന്നെ എന്ന് പൊതുജനങ്ങള്‍ പ്രതികരിച്ചത് യൂണിവേഴ്‌സിറ്റിക്ക് നാണക്കേടായി. ഈ പ്രതികരണം യൂണിവേഴ്‌സിറ്റി അധികൃതരെ ചൊടിപ്പിച്ചു. ക്ലാസില്‍ ഇരുന്നുറങ്ങി യൂണിവേഴ്‌സിറ്റിയുടെ അഭിമാനം കളഞ്ഞുവെന്ന് ആരോപിച്ച് നായയെ കൊല്ലാന്‍തന്നെ യൂണിവേഴ്‌സിറ്റി അധികൃതര്‍ തീരുമാനിച്ചു.നായയുടെ സാന്നിധ്യവും ലോക്കല്‍ മീഡിയ പുറത്തു വിട്ട വാര്‍ത്തയും തങ്ങളുടെ യൂണിവേഴ്‌സിറ്റിക്ക് അപമാനമുണ്ടാക്കിയെന്ന കാരണം പറഞ്ഞ് അവര്‍ കാസ്പറിനെ വിഷം കൊടുത്ത് കൊന്ന് കോളേജിലെ വേസ്റ്റ് ബക്കറ്റില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് കുട്ടികള്‍ ക്ലാസില്‍ വന്നപ്പോള്‍ വേസ്റ്റ്‌ബോക്‌സില്‍ അവന്റെ ശവമാണ് പിന്നെ കുട്ടികള്‍ കണ്ടത്. യൂണിവേഴ്‌സിറ്റിയുടെ ഈ ക്രൂരതക്കെതിരെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധവുമായി തിരിഞ്ഞു. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് നായയെ തങ്ങള്‍ കൊന്നതെന്ന വാദവുമായി യൂണിവേഴ്‌സിറ്റി അധികൃതരും എത്തി. എല്ലാ ക്ലാസുകളിലും കയറി ഇറങ്ങുന്ന നായ വിദ്യാര്‍ഥികളെ ഉപദ്രവിക്കാനിടയുണ്ടെന്നും അതിനാല്‍ തങ്ങള്‍ നായയെ കൊലപ്പെടുത്തിയെന്നും അതില്‍ യാതൊരു തെറ്റുമില്ലെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിട്ടുണ്ട്.
Leave a Reply