Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: കളിത്തോക്കും പ്ലൂസ്റ്റിറ്റ് ബുള്ളറ്റുകളും കൊണ്ട് നടന്ന പന്ത്രണ്ടു കാരനെ യുഎസ് പോലീസ് വെടിവെച്ച് കൊന്നു.ക്ലീവ്‌ലാന്‍ഡിലെ ഗാസെബോയിലാണ് സംഭവം. കളിസ്ഥലത്ത് ഒരു ബാലന്‍ തോക്കേന്തി നില്‍ക്കുന്നുവെന്നും ഇത് കളിത്തോക്കാകാനാണ് സദ്ധ്യതയെന്നും ഒരാള്‍ പോലിസ് എമര്‍ജെന്‍സി നമ്പരില്‍ വിളിച്ച് അറിയച്ചതിനെ തുടര്‍ന്നാണ് പട്രോളിംഗ് പോലീസുകാര്‍ ക്ലീവ്‌സ് ലാന്‍ഡിലെ മൈതാനത്ത് എത്തിയത്. കളിസ്ഥലത്ത് ഒരു കുട്ടി കൈത്തോക്കുമായി നില്‍ക്കുന്നത് കണ്ടെത്തിയ പോലീസുകാര്‍ അനുനയിപ്പിക്കുന്നതിനു പകരം ക്രിമനലുകളോടെന്ന പോലെ പെരുമാറുകയായിരുന്നു. തോക്ക് താഴെയിട്ട് കൈകള്‍ ഉയര്‍ത്താന്‍ പോലീസുകാര്‍ അവശ്യപ്പെട്ടെങ്കിലും കുട്ടി അനുസരിച്ചില്ല.പൊടുന്നനെ പോലീസ് കുട്ടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കുട്ടിയുടെ വയറ്റിലാണ് രണ്ടു വെടിയുണ്ടകള്‍ തുളഞ്ഞു കയറിയത്.വെടിവെച്ച ഉദ്യോഗസ്ഥന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ഒരുവര്‍ഷം മാത്രമേയായിരുന്നുള്ളുവെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.സംഭവത്തിന് ഉത്തരവാദികളായ രണ്ട് ഉദ്യോഗസ്ഥരോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply