Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇൻഡോർ : ഏഴ് വയസ്സുകാരന്റെ വായിൽ 80 പല്ലുകൾ ശാസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.മധ്യപ്രദേശിലെ ഇൻഡോറിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഗ്വാളിയാർ സ്വദേശിയായ വിവേകിൻറെ വായിൽ നിന്നും പല്ലുകൾ നീക്കം ചെയ്തത്.മേൽത്താടിയിൽ നീരിനെ തുടർന്നാണ് വിവേക് മാതാപിതാക്കൾക്കൊപ്പം ഡോക്ടറെ കാണാനെത്തിയത്. മെഡിക്കൽ പരിശോധനയിൽ വിവേകിന് അപൂർവ്വമായി കണ്ടുവരുന്ന ഒഡൊന്റോമയാണെന്ന് (ട്യൂമർ) സ്ഥിരീകരിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ.
–
–
Leave a Reply