Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്യോ: മീനിനോട് പ്രിയമുള്ളവരാണ് നമ്മളില്‍ അധികം പേരും.പക്ഷെ ചില മീനുകളുടെ വിലകേട്ടാൽ അത് വേണ്ടെന്നു വയ്ക്കാൻ നമുക്ക് യാതൊരു മടിയും കാണില്ല. എന്നാല്‍ ജപ്പാനില്‍ മീന്‍ കൊതിയനായ ഒരു ഹോട്ടല്‍ ഉടമ ഒരു ബ്ളൂഫിന്‍ ട്യൂണയെ വാങ്ങി.അതും 23 ലക്ഷത്തിന്.കിയോഷി കിമുറ എന്ന ഈ ഹോട്ടല്‍ ഉടമയ്ക്ക് മീനുകളോടുള്ള താത്പര്യം അത്രത്തോളം ഉണ്ട്. കഴിഞ്ഞ വര്‍ഷം ഒന്‍പത് കോടി 23 ലക്ഷം രൂപ നല്‍കിയാണ് അദ്ദേഹം ബ്ളൂഫിന്‍ ട്യൂണയെ ലേലത്തില്‍ വാങ്ങിയത്. സുകിജി മത്സ്യ ചന്തയില്‍ നിന്നും മീൻ വാങ്ങുന്ന അദ്ദേഹം തുടർച്ചയായി മൂന്നാം തവണയാണ് വന്‍ തുക നല്കി മീന്‍ വാങ്ങുന്നത്. കേരളത്തിൽ ലഭ്യമായ ചൂരയുടെ ഇനത്തിൽ പെട്ട മീനാണ് ബ്ളൂഫിന്‍ ട്യൂണ.ഇത്തവണ വാങ്ങിയത് 180 കിലോഗ്രാം തൂക്കമുളള ട്യൂണയാണ്. കഴിഞ്ഞ വര്‍ഷമാവട്ടെ 222 കിലോഗ്രാം തൂക്കമുളള ട്യൂണ ഒന്‍പത് കോടി 23 ലക്ഷം രൂപയക്ക് സമാനമായ തുക നല്‍കിയായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്.
–
–
Leave a Reply