Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസ് വെബൈസറ്റിൻറെ പേരില്‍ കോടികള്‍ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. സര്‍ക്കാര്‍ ലോണ്‍ ഒപ്പിച്ച് തരാമെന്ന വാഗ്ദാനവുമായിട്ടായിരുന്നു തട്ടിപ്പ് . സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്ന് തോന്നിപ്പിക്കുന്ന ഒരു വെബ്സൈറ്റ് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. നിരവധി പേർ ഈ തട്ടിപ്പിനിരയാകുകയും ചെയ്തു. പ്രധാന്‍ മന്ത്രി ആദര്‍ശ് യോജന എന്ന പേരിലായിരുന്നു വെബ്‌സൈറ്റ്. pmay.gov.in എന്ന അഡ്രസ്സുമാണുണ്ടായിരുന്നത്. പ്രധാനമന്ത്രിയും 21 കേന്ദ്ര മന്ത്രിമാരും , ആസൂത്രണ കമമീഷനും അടങ്ങിയതാണ് പദ്ധതിയുടെ പാര്‍ലമെന്ററി കമ്മിറ്റിയെന്നും വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. സാധാരണക്കാരന്റെ സാമ്പത്തിക വളര്‍ച്ചക്കും, സാമൂഹ്യ നീതിക്കും, ശാക്തീകരണത്തിനും’ എന്ന രീതിയിലാണ് പദ്ധതിയെ വെബ്‌സൈറ്റില്‍ വിശദീകരിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം പേര്‍ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് നിഗമനം. സംഭവത്തിൽ പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സുദ്പിത ചാറ്റര്‍ജി എന്നയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിന് പിന്നില്‍ ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
Leave a Reply