Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 6:15 pm

Menu

Published on January 30, 2015 at 3:52 pm

ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയെ ചുംബിച്ച ലീഗ് നേതാവ് അറസ്റ്റിൽ

muslim-league-leader-arrested-for-forcible-kiss-to-girl

കൊല്ലം: ട്രെയിനിൽ ഉറക്കത്തിലായിരുന്ന യുവതിയെ ചുംബിച്ച ലീഗ് നേതാവ് അറസ്റ്റിൽ. മലപ്പുറം കാളികാവ് ചെങ്ങോട് കുപ്പലത്ത് വീട്ടിൽ റഹ്മത്തുള്ള (39)യാണ് അറസ്റ്റിലായത്.തിരുവനന്തപുരം – നിലമ്പൂർ അമൃത രാജ്യറാണി എക്സ്‌പ്രസിൽ ഇന്ന് പുലർച്ചെ 12.55 ഓടെ ചെങ്ങന്നൂരിൽ വച്ചായിരുന്നു സംഭവം. ട്രെയിനിലെ എസ്.എൻ 1 കോച്ചിലെ യാത്രക്കാരിയായ മലപ്പുറം സ്വദേശിനിയായ യുവതിയെയാണ് റഹ്‌മത്തുള്ള ചുംബിച്ചത്. ബന്ധുവിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു നഴ്സായ യുവതി. മദ്യലഹരിയിലായിരുന്ന റഹ്‌മത്തുള്ള അയാളുടെ ഇരിപ്പിടം വിട്ട് ഇവർ കിടന്ന ബർത്തിന് സമീപത്തെ സീറ്റിൽ വന്ന് ഇരിപ്പുറപ്പിക്കുകയും യുവതിയും മറ്റ് യാത്രക്കാരും ഉറക്കമായപ്പോൾ യുവതിയെ ചുംബിക്കുകയുമായിരുന്നു. ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന യുവതി നിലവിളിച്ച് ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാർ റഹ്‌മത്തുള്ള പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ലീഗ് നേതാവാണെന്ന് പറഞ്ഞ് പൊലീസുകാരെയും യാത്രക്കാരെയും വിരട്ടിയ ഇയാൾ പൊലീസ് സ്റ്റേഷനിലും ഏറെനേരം ബഹളം വച്ചു. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് ഇയാളെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിനോട് വെളിപ്പെടുത്തിയത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News