Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 7:35 pm

Menu

Published on February 2, 2015 at 10:51 am

മി­ശ്ര വി­വാ­ഹം ചെ­യ്യു­ന്ന­വർ­ക്ക്‌ പ്രോ­ത്സാ­ഹ­മായി ഗണ്‍മെന്റ് നൽകുന്നത് 50,000 രൂപയും മെഡലും സര്‍ട്ടിഫിക്കറ്റും

cash-reward-for-intercaste-marriages-in-india

മീററ്റ് :  മിശ്ര വിവാഹം   ചെ­യ്യു­ന്ന ദ­മ്പ­തി­മാർ­ക്ക്‌  ഗവണ്‍മെന്റ്  പ്രോത്സാഹന സമ്മാനമായി നല്‍കുന്നത് 50,000 രൂപയും മെഡലും സര്‍ട്ടിഫിക്കറ്റും.  ഉത്തർ പ്രദേശിലെ ഗവണ്‍മെന്റാണ്  മതേതര വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരമൊരു സംരംഭവുമായി മുന്നിട്ടിറങ്ങുന്നത്.സംസ്ഥാനത്ത് ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നടപടി. വി­വാ­ഹം മ­തേ­ത­രം ആ­ക­ണ­മെ­ന്നാ­ണ്‌ നി­ബ­ന്ധ­ന­യെ­ങ്കി­ലും വ­ധു­വോ വ­ര­നോ ഒ­രാൾ പ­ട്ടി­ക ജാ­തി, പ­ട്ടി­ക വർ­ഗ വി­ഭാ­ഗ­ത്തിൽ­പ്പെ­ട്ട ആ­ളാ­ക­ണ­മെ­ന്നു വ്യ­വ­സ്ഥ­യിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്.ആദ്യ ഘട്ടമെന്ന നിലയില്‍ എട്ടു ദമ്പതികളെ ഫെബ്രുവരി എട്ടിന് അനുമോദിക്കും. മീററ്റിലാണ് ഈ ചടങ്ങ് നടക്കുക. കമ്മീഷണര്‍ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മീററ്റിലാണ് ഈ ചടങ്ങ് നടക്കുക..വിവാഹത്തിനു ശേഷം ജില്ലാ മജിസ്ട്രേറ്റിനു മുമ്പാകെ വിവാഹ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുക മാത്രമാണ് ദമ്പതിമാര്‍ക്ക് ചെയ്യാനുള്ളത്. മജിസ്ട്രേറ്റിന് വിവാഹത്തിന്റെ സാധുതയും വിശ്വാസ്യതയും വ്യക്തമായാല്‍ ഇവരുടെ വിശദവിവരങ്ങള്‍ കമ്മീഷണര്‍ക്ക് കൈമാറും. പിന്നീട് കമ്മീഷണര്‍ ഓഫീസില്‍ നിന്നു മതേതര വിവാഹത്തിനുള്ള സമ്മാനങ്ങളും കൈപ്പറ്റി ദമ്പതിമാര്‍ക്ക് മടങ്ങാം. അടുത്തമാസം എട്ടിന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന ദമ്പതിമാരുടെ വിവരങ്ങളും കമ്മീഷണര്‍ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. മതേതര വിവാഹങ്ങളുടെ പേരില്‍ ദുരഭിമാനക്കൊലകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ഈ പദ്ധതിക്ക് ആക്ടിവിസ്റ്റുകളുടെ പൂര്‍ണ പിന്തുണയുമുണ്ട്.



Loading...

Leave a Reply

Your email address will not be published. Required fields are marked *

More News