Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ്: ബുര്‍ജ് ഖലീഫയില്‍ തീപ്പിടിത്തമുണ്ടായതായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. കെട്ടിടത്തില്‍ നിന്നും തീയും പുകയും പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്നത്. എന്നാല്‍, പ്രചാരണം വ്യാജമാണെന്നും ബുര്‍ജ് ഖലീഫ സുരക്ഷിതമാണെന്നും ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.ബുര്‍ജിനു മുകളിലായി ഉരുണ്ടുകൂടിയ കാര്‍മേഘങ്ങളാണ് ഇത്തരമൊരു ദൃശ്യത്തിന് വഴിയൊരുക്കിയതെന്ന് പോലീസിന്റെ വിശദീകരണം.ട്വിറ്റര്‍ വഴിയാണ് ആശങ്ക പരത്തുന്ന പ്രചാരണം കാര്യമായി നടക്കുന്നത്. പുകയും വെളിച്ചവും ഒത്തുചേര്‍ന്ന് ബുര്‍ജ് ഖലീഫയെ വലയം ചെയ്യുന്ന നിരവധി ദൃശ്യങ്ങള്‍ ട്വിറ്റര്‍ വഴി പ്രചരിക്കുന്നുണ്ട്.
–
–
Leave a Reply