Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : ഭര്‍ത്താവ് മരിച്ച് ഒരുവര്‍ഷത്തിനുശേഷം അദ്ദേഹത്തില്‍നിന്നുതന്നെ ഗര്‍ഭം ധരിച്ച യുവതി പെണ്‍ കുഞ്ഞിന് ജന്മം നല്‍കി. വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ മേഴ്‌സിസൈഡിലെ ജെനിയെന്ന യുവതിയാണ് ഭര്‍ത്താവായ ജിം മരണപ്പെട്ട് ഒരു വര്‍ഷത്തിനുശേഷം അയാളുടെ ബിജമുപയോഗിച്ച് ഗര്‍ഭിണിയായത്. അയര്‍ലന്‍ഡില്‍ വച്ച് ഒരു അവധിക്കാല ആഘോഷത്തിനിടെ കണ്ടുമുട്ടിയ ജെനിയും ജിമ്മും തമ്മില്‍ പ്രണയത്തിലാകുകയും അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ആ ദാമ്പത്യത്തിനു ഏറെ നാള്‍ ആയൂസുണ്ടായിരുന്നില്ല. ശ്വാസകോശ കാന്‍സര്‍ പിടികൂടിയതിനെത്തുടര്‍ന്ന് ജിം ചികില്‍സയിലാവുകയായിരുന്നു. മരണാസന്നനായി കിടന്ന ജിമ്മിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബീജമുപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ താന്‍ തയ്യാറായതെന്ന് അധ്യാപിക കൂടിയായ ജെനി പറയുന്നു. താന്‍ ഏകയായിപോകരുതെന്ന ഭര്‍ത്താവിന്റെ നിര്‍ബന്ധമായിരുന്നു ഇതിനു പിന്നിലെന്നും ഇവര്‍ പറയുന്നു.ജിമ്മിന്റെ ബീജമുപയോഗിച്ച് ഇരട്ടക്കുട്ടികളെയാണു പ്രസവിച്ചതെങ്കിലും ഇരുപത്തിമൂന്നു ദിവസം കഴിഞ്ഞ് ഒരു കുഞ്ഞിന്റെ ജീവന്‍ നഷ്‌ടമായി. എങ്കിലും, 16 മാസം പ്രായമായ പിക്‌സിക്കൊപ്പം സന്തോഷവതിയാണ് ജെനി.
–
–
–
Leave a Reply