Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:44 pm

Menu

Published on March 11, 2015 at 10:09 am

ലാലുപ്രസാദ് യാദവിൻറെ മകള്‍ മിസാ ഭാരതിയുടെ വിവാദ ചിത്രം ഫേസ്ബുക്കില്‍

misa-bharti-says-she-delivered-lecture-at-harvard-varsity-junks-claim

പട്‌ന: ആർ.ജെ.ഡി. നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്‌ യാദവിന്റെ മകൾ മിസാ ഭാരതിക്കെതിരെ ഹാർവാർഡ്‌ സർവകലാശാല. യു.എസിലെ പ്രശസ്‌തമായ സർവകലാശാലയായ ഹാർവാർഡ്‌ സംഘടിപ്പിച്ച ഇന്ത്യാ കോൺഫറൻസ്‌ എന്ന പരിപാടിയിൽ തന്നെ പ്രാസംഗികയായി ക്ഷണിച്ചുവെന്ന രീതിയിൽ മിസാ ഭാരതി പ്രചരിപ്പിക്കുന്ന ഫേസ്‌ബുക്ക്‌ പോസ്‌റ്റിനും ചിത്രങ്ങൾക്കും എതിരെയാണ്‌ സർവകലാശാല ഇപ്പോൾ നേരിട്ട്‌ രംഗത്തെത്തിയത്. പല സുഹൃത്തുക്കളും അനുയായികളും ചിത്രത്തില്‍ മിസയെ അഭിനന്ദിക്കുകയും ലൈക്ക് ചെയ്യുകയും ചെയ്തിരുന്നു.എന്നാൽ ഇന്ത്യ കോണ്‍ഫറന്‍സ് പരിപാടിയില്‍ മിസ പങ്കെടുത്തെങ്കിലും പ്രസംഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലായിരുന്നു എന്നാണ് സംഘാടകരുടെ വെളിപ്പെടുത്തല്‍. കോൺഫറൻസ്‌ വേദിയിലെ സ്‌റ്റേജിൽ ഇരിക്കുന്നതിന്റെയും സദസിനോട്‌ സംവദിക്കുന്നതിന്റെയും ചിത്രങ്ങളാണ്‌ മിസ ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌തിരുന്നത്‌. ഹാർവാർഡിൽ യുവാക്കളെ കുറിച്ച്‌ ഒരു ക്ലാസ്‌ എടുക്കുന്നു എന്ന രീതിയിൽ ചിത്രങ്ങൾക്ക്‌ അടിക്കുറിപ്പും മിസ നൽകിയിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ വ്യാജമാണെന്ന്‌ സർവകലാശാലാ അധികൃതർ പ്രതികരിച്ചു. ആളുകളുടെ ശ്രദ്ധനേടാനായി മിസ വേദിയില്‍ കയറി ഫോട്ടോ എടുത്തതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.എന്തായാലും വിവാദങ്ങളോട് പ്രതികരിക്കാൻ മിസ ഇതുവരെ തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News