Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 2:48 am

Menu

Published on March 16, 2015 at 3:18 pm

ലോകത്തെ ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന ഗിന്നസ് റെക്കോർഡ് ഇനി ടിഫാനിയ്ക്ക് സ്വന്തം

worlds-oldest-living-cat-tiffany-two

ന്യൂയോർക്ക്: ജീവിച്ചിരിക്കുന്നതിൽവെച്ച് ഏറ്റവും പ്രായമുള്ള പൂച്ച എന്ന റെക്കോർഡ്  ഇനി 27 വയസ്സുള്ള ടിഫാനി 2  എന്ന പൂച്ചയ്ക്ക് സ്വന്തം.ടിഫാനിയുടെ 27-ാം ജന്മദിനം ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. സാധാരണ ഒരു പൂച്ചയുടെ ആയുസ് 12 മുതൽ 15 വർഷമാണ്. ഗിന്നസ് ലോക റെക്കോർഡ് അനുസരിച്ച് പൂച്ചയുടെ ഇരുപത്തി ഏഴ് വയസെന്നത് 125 വർഷത്തെ മനുഷ്യായുസിന് തുല്യമാണ്. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ 1988 മാര്‍ച്ച് 13 ആണ് ടിഫാനി ജനിച്ചത്. ആറാഴ്ച പ്രായമുള്ളപ്പോഴാണ് ടിഫാനിയെ സാൻഡിയാഗൊയിലെ ഒരു പെറ്റ് സ്റ്റോറിൽ നിന്നും ഉടമസ്ഥയായ ഷാരോൺ വൂർഹീസ് പത്ത് ഡോളറിന് വാങ്ങിയത്. ടിഫാനിയോടൊപ്പം രണ്ട് പട്ടിക്കുട്ടികളേയും വാങ്ങിയിരുന്നെങ്കിലും അവ വർഷങ്ങൾക്ക് മുന്പ് ചത്തു. രക്തസമ്മര്‍ദം പോലുള്ള ചെറിയ അസുഖങ്ങള്‍ വന്നതൊഴിച്ചാല്‍ കൊച്ചു  ടിഫാനിക്ക് കാഴ്ചയ്ക്കും കേൾവിക്കും ഒരു കുറവുമില്ല. അവൾ പൂർണ ആരോഗ്യവതിയാണെന്നും ഉടമ ഷാരോണ്‍ പറയുന്നു.

–

World's oldest living cat

–

Loading...

Comments are closed.

More News