Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബായ് : പരുന്ത് പകര്‍ത്തിയ ബുര്‍ജ് ഖലീഫയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ദര്‍ശന്‍ എന്ന പരുന്താണ് ബുര്‍ജ് ഖലീഫയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഈ പരുന്തിന്റെ പുറത്ത് ക്യാമറ ഘടിപ്പിച്ച ശേഷം താഴേയ്ക്ക് പറത്തുകയായിരുന്നു. വംശനാശം സംഭവിക്കുന്ന പക്ഷികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫ്രീഡം കണ്‍സര്‍വേഷന്‍ എന്ന സംഘടനയാണ് ദര്‍ശനെ പറത്തിയത്. സോണി ആക്ഷന്‍ ക്യാം മിനി എന്ന ക്യാമറയാണ് പരുന്തിന്റെ പിറകു വശത്ത് സ്ഥാപിച്ചത്. ഴാക് ഒളിവിയര്‍ ട്രവേഴ്‌സ് എന്നയാളാണ് പരുന്തിന്റെ പരിശീലകന്‍.മണിക്കൂറില്‍ 200 കിലോമീറ്ററാണ് ദര്‍ശന്റെ വേഗം.ബി സി ഉള്‍പെടെയുള്ള രാജ്യാന്തര ചാനലുകള്‍ ദൃശ്യം തല്‍സമയംസംപ്രേഷണം .യൂറോപ്പിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ നിന്നും ഈ സംഘടന പരുന്തിനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. പാരീസിലെ ഈഫല്‍ ടവര്‍, ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രല്‍ എന്നിവടങ്ങളില്‍ നിന്നാണ് നേരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റായിക്കഴിഞ്ഞു.
–
–
Leave a Reply