Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2024 8:28 pm

Menu

Published on March 17, 2015 at 1:02 pm

ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ ചൈനയുടെ ‘ബേബി ബോക്‌സ്’

chinese-build-baby-box-for-abandoned-babies

വാഷിംഗ്ടൺ: മാതാപിതാക്കൾ വേണ്ടാത്ത കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ ചൈനയില്‍ ‘ബേബി ബോക്‌സ്’ അവതരിപ്പിച്ചു. നമ്മുടെ നാട്ടിലെ അമ്മത്തൊട്ടിൽ പോലൊരു സംവിധാനമാണിത്. തങ്ങൾക്ക് ആവശ്യമില്ലാത്ത കുഞ്ഞുങ്ങളെ അവരുടെ മാതാപിതാക്കൾക്ക് ഇത്തരം ബോക്സുകളിൽ ഉപേക്ഷിക്കാം.കിഴക്കന്‍ ചൈനയിലെ നിഞ്‌ജിയാംഗിലാണ്‌ സംഭവം  .ഈ ബോക്സുകൾ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ട്. മുഴുവന്‍ എസി ചെയ്‌തിട്ടുണ്ട്‌. ഇന്‍കുബേറ്ററിന്‌ സമാനമായി താപനിലയും ക്രമീകരിച്ചിട്ടുണ്ട്‌. ഒരു ബെഡും തെര്‍മോമീറ്ററും ഇതിനൊപ്പമുണ്ട്‌. ഇവിടെ കുട്ടി എത്തുമ്പോള്‍ തന്നെ വിവരം വെല്‍ഫയര്‍ ഹോമില്‍ എത്തും. ഇതിനായി ബേബി ബോക്‌സുമായി ബന്ധപ്പെടുത്തി ഒരു അലാറം കൂടി സെറ്റ്‌ ചെയ്‌തിട്ടുണ്ട്‌. അലാറം മുഴങ്ങിയാല്‍ ഉടന്‍ വെല്‍ഫെയര്‍ ഹോമില്‍ നിന്നും ആളെത്തി കുട്ടിയെ കൊണ്ടു പൊയ്‌ക്കൊള്ളും. . എന്നാല്‍ ഇവിടെ സിസിടിവി ക്യാമറ പോലെ മാതാപിതാക്കളുടെ വിവരം ചോര്‍ത്തുന്ന ഒരു സംവിധാനവുമില്ല.ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ചൈന 1979 ല്‍ അവതരിപ്പിച്ച കുട്ടികളെ നിയന്ത്രിക്കല്‍ കൊണ്ടുവന്നതോടെ ചൈനയില്‍ കുട്ടികളെ ഉപേക്ഷിക്കുന്ന പതിവ്‌ വന്‍ തോതില്‍ ഉയരുന്നുണ്ട്‌. പലരും കുട്ടികളെ തെരുവോരത്തും പാര്‍ക്കിലും ഉപേക്ഷിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ്‌ ചൈന ബേബി ബോക്‌സിന്‌ തുടക്കമിട്ടത്‌.ചൈനയെ കൂടാതെ  ജപ്പാൻ,​ മലേഷ്യ,​ തെക്കൻ കൊറിയ എന്നിവിടങ്ങളിലും ഇത്തരം ബേബി ബോക്സുകൾ സ്ഥാപിച്ചിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published.

More News