Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 24, 2026 6:41 pm

Menu

Published on March 19, 2015 at 1:52 pm

ദൈവവിശ്വാസി അല്ലാത്തവർക്ക് ഇനി വിവാഹം കഴിക്കുവാൻ അനുമതിയില്ല..!

oklahoma-is-banning-atheists-from-getting-married

ഓക്ലഹോമ : ഓക്ലഹോമയിലാണ് കേട്ടുകേൾവി പോലുമില്ലാത്ത ഇത്തരമൊരു  നിയമം നിലവിൽ വന്നത്. പുതിയ നിയമ പ്രകാരം ഇനി വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് താൻ ദൈവവിശ്വാസിയാണെന്ന്‌ തെളിയിക്കുന്ന രേഖകൾ സഭാ പുരോഹിതനിൽ നിന്ന്‌ വാങ്ങി ഹാജരാക്കേണ്ടി വരും. ഈ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓക്ലഹോമ സേ്റ്ററ്റ് ഹൗസില്‍ ഇത് സംബന്ധിച്ച് ബില്ല് അവതരിപ്പിച്ചത്. പുതിയ നിയമത്തിലൂടെ വിവാഹ ലൈസന്‍സ് അനുവദിക്കുന്നതിനുള്ള അധികാരം പൂര്‍ണ്ണമായും പുരോഹിതന്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. വിവാഹം ദൈവികമായ കാര്യമാണ്‌ ഇത്‌ സർക്കാർ കാര്യമല്ല. അതിനാലാണ്‌ അവിശ്വാസികൾക്ക്‌ വിവാഹ അനുമതി നൽകേണ്ടന്ന തീരുമാനമെടുത്തതെന്ന്‌ സർക്കാർ വക്‌താവ്‌ പറഞ്ഞത്.  റിപ്പബ്ബിക്കൻമാർക്ക്‌ ഭൂരിപക്ഷമുള്ള സഭയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബിൽ ഇനി സെനറ്റിന്റെ പരിഗണനയ്‌ക്ക് അയയ്‌ക്കും.അതേസമയം ഈ നിയമത്തിന്റെ മറവിൽ സ്വവർഗാനുരാഗികളുടെ വിവഹം തടയാനുള്ള ശ്രമമാണ്‌ സർക്കാർ നടത്തുന്നതെന്നും ആക്ഷേപമുണ്ട്‌.നിയമത്തിനെതിരെ ഓക്ലഹോമയിലെ സ്വവര്‍ഗാനുരാഗികളുടെ സംഘടന രംഗത്തു വന്നിട്ടുണ്ട്.

Loading...

Comments are closed.

More News