Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 12:38 am

Menu

Published on March 21, 2015 at 12:46 pm

കുടുംബം പോറ്റാന്‍ 43 വര്‍ഷം “പുരുഷനായി’ ജീവിച്ച സ്ത്രീയുടെ കഥയിങ്ങനെ…

an-egyptian-woman-posed-as-a-man-for-43-years-to-feed-her-family

കെയ്റൊ: മകളേയും കുടുംബത്തെയും പുലര്‍ത്താന്‍ നീണ്ട നാല്‍പ്പത്തിമൂന്നു വര്‍ഷമാണ് ഈ സ്ത്രീ പുരുഷ വേഷം കെട്ടി ജീവിച്ചത്. സിസ അബൂ ദയൂഹ് എന്ന അറുപത്തിനാലുകാരിയാണ് ഭര്‍ത്താവിന്റെ മരണശേഷം തന്റെ മകളെയും കുടുംബത്തെയും പുരുഷ വേഷം കെട്ടിയത്. 21 വയസുള്ളപ്പോഴാണ് സിസയുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ ആരംഭിക്കുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവ് മരണപ്പെട്ടതോടെ സംരക്ഷണമേറ്റേടുക്കാന്‍ ആരുമില്ലാതായി. പ്രസവശേഷം മകളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ജോലിക്ക് പോകുകയല്ലാതെ മറ്റു നിവൃത്തിയുണ്ടായിരുന്നില്ല. ജോലിക്കു പോകുന്ന സ്ത്രീയെ പിഴച്ചവളായി കാണുന്ന സമൂഹത്തില്‍ ജില്‍ബാബും വെള്ള തലയില്‍ കെട്ടും പരമ്പരാഗത തകിയ തൊപ്പിയും ധരിച്ച് സിസ പുരുഷ വേഷത്തില്‍ തെരുവിലെക്കിറങ്ങുകയായിരുന്നു.ഇഷ്ടിക ഉണ്ടാക്കുന്ന ജോലിയും സിമന്റെ ചാക്ക് കൊണ്ട്‌പോകുന്ന ജോലിയും കെട്ടിട നിര്‍മാണജോലിയുമൊക്കെ ഇവര്‍ ചെയ്തു.നിരത്തുകളില്‍ ഷൂ പോളിഷ്‌ ചെയ്യുന്ന ജോലിയും ഇവര്‍ ചെയ്‌തിട്ടുണ്ട്‌. കൂടാതെ മറ്റ്‌ നാടുകളിലും ജോലി നോക്കിയിരുന്നു. എന്നാല്‍ ആരും താന്‍ സ്‌ത്രീ ആണെന്ന കാര്യം തിരിച്ചറിഞ്ഞില്ലെന്നും അബു ദാവൂഹ്‌ പറയുന്നു.ഇതിനിടയില്‍ പ്രായപൂര്‍ത്തിയായ മകള്‍ ഹൗദയുടെ വിവാഹം നടത്തി. എന്നാല്‍ മകളുടെ ഭര്‍ത്താവ്‌ രോഗം ബാധിച്ച്‌ കിടപ്പിലായതോടെ ഇവരുടെ ചുമതലയും അബു ദാവൂഹിന്റെ ചുമലിലായി.ഇപ്പോഴും അതിരാവിലെ എഴുന്നേറ്റ് സിസ ജോലിക്ക് പോകാറുണ്ട്. ഇവരുടെ കഷ്ടപ്പാടുകള്‍ പുറംലോകം മറിഞ്ഞതോടെ പ്രാദേശിക ഭരണകൂടം സിസയെ മാതൃകാ മാതാവായി ആദരിക്കുകയും ചെയ്തു.2003ല്‍ സിദ്ധീക് ബാര്‍മാക് സംവിധാനം ചെയ്ത ‘ ഒസാമ ‘എന്ന അഫ്ഘാനിസ്ഥാന്‍ ചിത്രത്തോട് ഏറെ സാമ്യതകളുള്ളതാണ് സിസ അബൂ ദയൂഹ് എന്ന അറുപത്തിനാലുകാരിയുടെ ജീവിതവും. സ്ത്രീയെ മൂടുപടത്തിനുള്ളില്‍ തളച്ചിട്ട താലിബാന്‍ ഭരണ കൂടത്തിനു കീഴില്‍, അമ്മയേയും മുത്തശ്ശിയേയും പോറ്റാന്‍, ആണ്‍ വേഷം കെട്ടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഒസാമയുടെ പ്രമേയം.

–


–

Loading...

Comments are closed.

More News