Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:31 pm

Menu

Published on March 25, 2015 at 5:34 pm

തലവേദനയ്ക്ക് ചികിത്സ തേടി എത്തിയ യുവതിയുടെ തലച്ചോറില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 8 സെന്റീമീറ്റര്‍ നീളമുള്ള പുഴു

chinese-woman-has-8cm-parasite-removed-from-her-brain

ബീജിംഗ്:  തലവേദനയ്ക്ക് ചികിത്സ തേടി എത്തിയ യുവതിയുടെ തലച്ചോറില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് എട്ടു സെന്റീമീറ്റര്‍ നീളമുള്ള പുഴുവിനെയാണ്.ചൈനയിലെ യുനാന്‍ പ്രവിശ്യയിയെ ഴായോംഗിലാണ് സംഭവം. യെ മിംഗ് എന്ന 29കാരിയുടെ തലച്ചോറില്‍നിന്നാണ് പുഴുവിനെ കണ്ടെത്തിയത്.കഴിഞ്ഞ ആറുവർഷമായി  തലവേദനയെ തുടർന്ന് യുവതി ചികിത്സയിലായിരുന്നു . ഇടയ്ക്കിടെ ഇവര്‍ക്ക് തലകകറക്കം അനുഭവപ്പെടുന്നതും പതിവാണ്. ഇത് മാറ്റാനായി പല ചികിത്സകളും ഡോക്ടര്‍മാര്‍ പരീക്ഷിച്ചു നോക്കി. എന്നാല്‍ ഒരു ഫലവും കണ്ടില്ല.  അസുഖം കൂടിയതിനെ തുടർന്നാണ്   യെ മിംഗിനെ ആശുപതിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ ചികിത്സയിലാണ്  തലച്ചോറില്‍ അസാധാരണമായ വളര്‍ച്ച ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെട്ടത്. ഒടുവില്‍ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയപ്പോഴാണ് തലച്ചോറില്‍ നിന്നും എട്ടു സെന്റീ മീറ്റര്‍ നീളമുള്ള പുഴുവിനെ കണ്ടെത്തിയത്. തലച്ചോറില്‍നിന്ന് ഭക്ഷണം സ്വീകരിച്ച് വളര്‍ന്നു വരികയായിരുന്നു  പുഴു. കുട്ടിക്കാലത്ത് ജീവനുള്ള തവളകളെ തിന്നാറുണ്ടായിരുന്നതായി യെ മിംഗ് ഡോക്ടര്‍മാരോട് പറഞ്ഞു. ചിലപ്പോള്‍ അതു വഴിയാവാം പുഴു ശരീരത്തിനകത്ത് കടന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News